വിസ്മയ നന്നായി ചെയ്യുമ്പോൾ ലാൽ സാറിന്റെ മുഖത്തെ ആ സന്തോഷം ഞാൻ കണ്ടു: ജൂഡ് ആന്തണി ജോസഫ്
Malayalam Cinema
വിസ്മയ നന്നായി ചെയ്യുമ്പോൾ ലാൽ സാറിന്റെ മുഖത്തെ ആ സന്തോഷം ഞാൻ കണ്ടു: ജൂഡ് ആന്തണി ജോസഫ്
അജ്മല്‍ കെ
Monday, 10th August 2026, 9:01 am

 

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച ചിത്രമാണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘തുടക്കം’. ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങളിൽ തനിക്ക് ഏറെ പ്രിയപ്പെട്ട ഒരു നിമിഷത്തെക്കുറിച്ച് തുറന്നുപറയുകയാണ് ഇപ്പോൾ ജൂഡ്.

വിസ്മയ അഭിനയിക്കുന്നത് കാണുമ്പോൾ ഒരു അച്ഛനെന്ന നിലയിൽ മോഹൻലാലിനുണ്ടായ സന്തോഷം നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞ നിമിഷമായിരുന്നു അതെന്ന് ജൂഡ് പറയുന്നു. തന്റെ പുതിയ ചിത്രമായ തുടക്കത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

ജൂഡ് ആന്തണി ജോസഫ്. Photo: Screengrab/ Club fm/ Youtube.com

സാധാരണയായി മോഹൻലാൽ തന്നെ പേരാണ് വിളിക്കാറുള്ളതെന്നും എന്നാൽ ഒരിക്കൽ ഷൂട്ടിനിടെ അദ്ദേഹം തന്നെ ‘അണ്ണാ’ എന്ന് വിളിച്ച നിമിഷം മറക്കാനാകില്ലെന്നും ജൂഡ് പറഞ്ഞു. വിസ്മയയുടെ പ്രകടനം കണ്ടുള്ള ഒരു അച്ഛന്റെ സന്തോഷവും അഭിമാനവുമാണ് ആ നിമിഷത്തിൽ തനിക്ക് കാണാൻ കഴിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.


തനിക്കും രണ്ട് പെൺമക്കളുണ്ടെന്നും അവർ സ്റ്റേജിൽ കയറി എന്തെങ്കിലും പെർഫോം ചെയ്യുമ്പോൾ തോന്നുന്ന അതേ അഭിമാനമാണ് മോഹൻലാലിന്റെ മുഖത്തും താൻ കണ്ടതെന്നും ജൂഡ് കൂട്ടിച്ചേർത്തു.

‘എനിക്ക് രണ്ട് പെൺകുട്ടികളാണ്. അവർ സ്റ്റേജിൽ കയറി ഡാൻസ് കളിക്കുമ്പോഴോ എന്തെങ്കിലും പെർഫോം ചെയ്യുമ്പോഴോ എനിക്ക് തോന്നുന്ന ഒരു അഭിമാനമുണ്ടല്ലോ, അതാണ് അദ്ദേഹവും കാണിച്ചത്. അദ്ദേഹം ചെയ്ത ആ ഒരു മൊമെന്റ് ഞാൻ ഇന്നും ഓർക്കുന്നുണ്ട്. ഒരു അച്ഛന്റെ സ്നേഹം അദ്ദേഹം ഡയറക്ടറോട് കാണിച്ചതുപോലെയാണ് എനിക്ക് തോന്നിയത്. വിസ്മയ നന്നായി ചെയ്യുമ്പോൾ ലാൽ സാറിന്റെ മുഖത്തുണ്ടാകുന്ന ആ സന്തോഷമില്ലേ, അത് ഞാൻ സാറിന്റെ മുഖത്ത് നിന്ന് നേരിട്ട് കണ്ടു,’ ജൂഡ് ആന്തണി ജോസഫ് പറഞ്ഞു.

 

Thudakkam Movie. Photo. Screengrab/ Manorama online/ Youtube.com

 

2018 എന്ന ചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘തുടക്കം’. അഖിൽ കൃഷ്ണയും ലിനീഷ് നെല്ലിക്കലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശിർവാദ് സിനിമാസ് നിർമിക്കുന്ന ചിത്രത്തിലൂടെ വിസ്മയ മോഹൻലാൽ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. ആശിഷ് ജോ ആന്റണി, സായ് കുമാർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ചിത്രം മികച്ച പ്രതികരണത്തോടെ തിയേറ്ററുകളിൽ മുന്നേറുകയാണ്.

Content Highlight: Jude Anthany Joseph talks about the bond between Mohanlal and Vismaya

 

അജ്മല്‍ കെ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.