[]കൊച്ചി: ##ജോസ് തെറ്റയില്‍ എം.എല്‍.എക്കെതിരായ ലൈംഗികാരോപണ കേസില്‍ പരാതിക്കാരിയായ യുവതിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുന്‍പില്‍ രേഖപ്പെടുത്തും. []

ഏറെ രാഷ്ട്രീയ വിവാദമുണ്ടാക്കിയ കേസായതിനാല്‍   പരാതിക്കാരി മൊഴിമാറ്റാനുള്ള  സാധ്യത തള്ളിക്കളയാ നാവില്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം.

ഇതിന്റെ അടിസ്ഥാന ത്തിനാലാണ് യുവതിയെ മജിസ്‌ട്രേറ്റിന് മുന്നിലെത്തിച്ച് രഹസ്യമൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചത്.

ഇതിനായി കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കും. യുവതി പിന്നീട് മൊഴിമാറ്റി പറയാതിരിക്കാനാണ് നടപടി.

യുവതി ജോസ് തെറ്റയിലിനെതിരെ പരാതി നല്‍കിയ ദിവസം തന്നെ പൊലീസ് മൊഴിയെടുത്തിരുന്നു.

പിന്നീട് പ്രത്യേക അന്വേഷണസംഘത്തിന് മേല്‍നോട്ടം  നല്‍കുന്ന ക്രൈം ബ്രാഞ്ച് എസ്പി അജിതബീഗം നേരിട്ടെത്തിയും യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.