[]കൊച്ചി: ലൈംഗികാരോപണ വിധേയനായ ജോസ് തെറ്റയില്‍ എം.എല്‍.എയ്‌ക്കെതിരെ പുതിയ കുറ്റം. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാട്ടിയാണ് പുതിയ കുറ്റം ചുമത്തിയിരിക്കുന്നത്.

ആലുവ മജിസ്‌ട്രേറ്റ് കോടതിയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ഐ.പി.സി സെക്ഷന്‍ 354ാം വകുപ്പ് പ്രകാരമാണ് കേസ്. തെറ്റയിലിനെതിരെയുള്ള കേസ് അന്വേഷിക്കുന്ന സംഘത്തിന്റെ ആവശ്യപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.[]

തെറ്റയിലിനെതിരെ ആരോപണവുമായി രംഗത്തെത്തിയ യുവതിയുടെ മൊഴിയെടുക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ച്ചത്തേക്ക് മാറ്റി. കേസ് ഇന്ന് പരിഗണിക്കവേ മൊഴിയെടുക്കാന്‍ കൂടുതല്‍ സമയം വേണമെന്ന യുവതിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തെറ്റയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് കേസ് പരിഗണിക്കുന്നത് ചൊവ്വാഴ്ച്ചത്തേക്ക് മാറ്റി വെച്ചിരിക്കുന്നത്. ഐ.ടി പ്രകാരം യുവതിക്കെതിരെ കേസെടുക്കണമെന്ന ഹരജിയില്‍ വാദം തുടരുകയാണ്.

നേരത്തേ തെറ്റയിലിനെതിരെയുള്ള കേസ് കോടതി സ്‌റ്റേ ചെയ്തിരുന്നു. പരാതിക്കാരിയുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് കാട്ടിയായിരുന്നു കേസ് സ്റ്റേ ചെയ്തത്.

കഴിഞ്ഞ ദിവസമാണ് 17 ദിവസത്തെ അജ്ഞാതവാസത്തിന് ശേഷം തെറ്റയില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. താന്‍ ഒളിവില്‍ പോയിട്ടില്ലെന്നും നാട്ടില്‍ തന്നെ ഉണ്ടെന്നുമായിരുന്നു തെറ്റയില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത്.

പരാതിക്കാരിയായ യുവതിയെ തനിക്ക് നേരിട്ട് അറിയാമെന്ന് പറഞ്ഞ തെറ്റയില്‍ പക്ഷേ ടി.വി ചാനലുകളില്‍ വന്ന വീഡിയോ ദൃശ്യങ്ങളിലുള്ള വ്യക്തി താനാണോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരുന്നില്ല.

നേരത്തേ