ഇന്ത്യന്‍ സൂപ്പര്‍ താരം വൈഭവ് സൂര്യവംശിയെ കുറിച്ച് സംസാരിച്ച് ഇംഗ്ലണ്ട് വെടിക്കെട്ട് ബാറ്റര്‍ ജോസ് ബട്‌ലര്‍. ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പരയിലെ വരും മത്സരങ്ങളില്‍ വൈഭവ് ടീമിലുണ്ടെങ്കില്‍ ആദ്യ പന്തില്‍ സിക്‌സര്‍ നേടാന്‍ ശ്രമിക്കുമെന്നും റെക്കോഡുകള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് വളരെ ഇഷ്ടമാണെന്നും ബട്‌ലര്‍ പറഞ്ഞു.
‘വൈഭവ് സൂര്യവംശി വളരെ ഒരു പേടിയും ഇല്ലാതെ ബാറ്റ് ചെയ്യുന്ന താരമാണ്. വൈഭവ് കളിക്കുന്നുണ്ടെങ്കില്‍ ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ പറത്താന്‍ ശ്രമിച്ചേക്കാമെന്ന് ഞാന്‍ എന്റെ ബൗളര്‍മാരോട് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ആദ്യ പന്തില്‍ സിക്‌സര്‍ നേടുന്ന റെക്കോഡുകള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് ഏറെ ഇഷ്ടമാണ്,’ ജോസ് ബട്‌ലര്‍ മാധ്യമങ്ങളോട് പറഞ്ഞു.വൈഭവ് സൂര്യവംശി. Photo: BCCI/x.com
അതേസമയം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി-20 പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സായിരുന്നു നേടിയത്. എന്നാല്‍ മഴ കളി തടസപ്പെടുത്തുകയായിരുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ രണ്ടാം മത്സരം ജൂലൈ നാലിന് ഓള്‍ഡ് ട്രാഫോഡില്‍ നടക്കും.
മത്സരത്തില്‍ വൈഭവ് സൂര്യവംശി ഇറങ്ങുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഓപ്പണര്‍ സഞ്ജു സാംസണേയോ ഇഷാന്‍ കിഷനേയോ പുറത്ത് നിര്‍ത്തി വൈഭവിന് അവസരം നല്‍കണമെന്നാണ് മുതിര്‍ന്ന ക്രിക്കറ്റ് അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്.
വൈഭവ് സൂര്യവംശി. Photo: The Cricket Panda/x.com
ഐ.പി.എല്ലിലും ഇന്ത്യ എയ്ക്ക് വേണ്ടിയും മിന്നും പ്രകടനമാണ് 15 വയസുകാരനായ വൈഭവ് സൂര്യവംശി അടുത്തിടെ കാഴ്ചവെച്ചത്. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി 2026 ഐ.പി.എല്ലില്‍ സെഞ്ച്വറി ഉള്‍പ്പെടെ വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയാണ് താരം ലോക ശ്രദ്ധ പിടിച്ചുപറ്റിയത്.
പേരുകേട്ട വമ്പന്‍ ബൗളര്‍മാരെ അടിച്ചുപറത്തിയ വൈഭവ് ടൂര്‍ണമെന്റിലെ രണ്ടാം സെഞ്ച്വറിയും സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ട് പരമ്പരയില്‍ വൈഭവിന് അവസരം ലഭിക്കുമെന്ന് തന്നെയാണ് ക്രിക്കറ്റ് പ്രേമികള്‍ പ്രതീക്ഷിക്കുന്നത്.
Content Highlight: Jos Buttler Praises Vaibhav Sooryavanshi And Warns England Bowlers