ആ സിനിമയിലെ ആര്യയുടെ കണ്ണുകൾ കണ്ടാണ് അനന്തൻ കാടിലേക്ക് വിളിക്കുന്നത്: ജിയെൻ കൃഷ്ണകുമാർ
Malayalam Cinema
ആ സിനിമയിലെ ആര്യയുടെ കണ്ണുകൾ കണ്ടാണ് അനന്തൻ കാടിലേക്ക് വിളിക്കുന്നത്: ജിയെൻ കൃഷ്ണകുമാർ
നന്ദന. ടി
Tuesday, 23rd June 2026, 6:20 pm

ബോസ് എങ്കിറ ഭാസ്കരൻ, മദ്രസാപട്ടിണം, നാൻ കടവുൾ, സർപട്ട പരമ്പരൈ തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ തമിഴ് സിനിമ പ്രേമികൾക്ക് സുപരിചിതനായ നടനാണ് ആര്യ. നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ ആര്യ, ആദ്യമായാണ് മലയാളത്തിൽ ഒരു മുഴുനീള കഥാപാത്രവുമായി എത്തുന്നത്. മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രം അനന്തൻ കാട് ജൂൺ 26-ന് തിയേറ്ററുകളിലെത്തും.

ആര്യയുടെ അഭിനയത്തിനൊപ്പം പലപ്പോഴും പ്രേക്ഷകരുടെ ശ്രദ്ധ നേടിയിട്ടുള്ളതാണ് അദ്ദേഹത്തിന്റെ കണ്ണുകൾ. അനന്തൻ കാടിലെ കഥാപാത്രത്തിലേക്ക് ആര്യയെ പരിഗണിക്കാൻ കാരണമായ ഘടകങ്ങളിൽ ഒന്ന് ആ തീവ്രത തന്നെയായിരുന്നുവെന്നാണ് സംവിധായകൻ ജിയെൻ കൃഷ്ണകുമാർ പറയുന്നത്. എഫ്.ടി.ക്യു രേഖ മേനോൻ എന്ന യുട്യുബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആര്യയുടെ സർപട്ട പരമ്പരൈ’ ഉൾപ്പെടെയുള്ള സിനിമകളും അദ്ദേഹത്തിന്റെ റൊമാന്റിക് ചിത്രങ്ങളും ഞങ്ങൾ കണ്ടിട്ടുണ്ട്. പക്ഷേ, ആര്യ അഭിനയിച്ച ‘നാൻ കടവുൾ’ ഞങ്ങളുടെ ചർച്ചകളിൽ പ്രത്യേകമായി വന്നിരുന്ന സിനിമയായിരുന്നു. അനന്തൻ കാടിലെ കഥാപാത്രത്തെ കുറിച്ച് എഴുതുമ്പോൾ ആ തീക്ഷ്ണതയും കണ്ണുകളുടെ ശക്തിയും ഉള്ള ഒരാളായിരിക്കണം നായകനെന്ന് മുരളിച്ചേട്ടൻ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങളുടെ ആദ്യ ചോയ്‌സും ആര്യ തന്നെയായിരുന്നു. സിനിമയിലുടനീളം ആ തീവ്രത കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചിട്ടുമുണ്ട്,’ ജിയൻ കൃഷ്ണകുമാർ പറഞ്ഞു.

നാൻ കടവുൾ.photo.prime video

Content Highlight: Jiyen krishnakumar talks about actor  arya

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.എ മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം