ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും വിചിത്രമായ ഡിസ്മിസ്സലായിരുന്നു പാക് താരം സെയ്ന് അബ്ബാസിന്റേത്. 2019ലെ നാഷണല്‍ ടി-20 കപ്പ് മാച്ചിലെ താരത്തിന്റെ പുറത്താവലാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്.
മത്സരത്തില്‍ മുഹമ്മദ് ഇല്യാസ് എറിഞ്ഞ വൈഡ് ബോളില്‍ ഒരു കാരണവുമില്ലാതെ ബാറ്റ് വെച്ച് കൊടുത്താണ് താരം പുറത്തായത്. ലെഗ് സൈഡിലേക്ക് പോയ പന്തില്‍ അനാവശ്യമായി ബാറ്റ് വെച്ച അബ്ബാസ് വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്കി പുറത്താവുകയായിരുന്നു.
അന്ന് ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ സംഭവം മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ചര്‍ച്ചയാവുകയാണ്. ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം ജിമ്മി നീഷം ബൗളറെ അഭിനന്ദിച്ച് ഈ വീഡിയോ പങ്കിട്ടതോടെയാണ് ക്രിക്കറ്റ് ലോകത്തെ ചിരിപ്പിച്ച വീഡിയോ വീണ്ടും വൈറലായത്.

Me: Had a tough day at work, got a really good ball, could do nothing about it. Everyone would get out to it!
The ball:#CricketTwitter pic.twitter.com/ygUnZWuItZ
— Nikhil 🏏 (@CricCrazyNIKS) March 28, 2023
‘ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ വിക്കറ്റ് നേടിയ ഏറ്റവും മോശം പന്ത്, അത്ഭുതപ്പെടുത്തി’ എന്ന ക്യാപ്ഷനോടെയാണ് നീഷം വീഡിയോ ഷെയര്‍ ചെയ്തിട്ടുള്ളത്.
ഇതോടെ ആരാധകര്‍ വീഡിയോ ആഘോഷമാക്കുകയാണ്. ‘മോശം പന്താണെങ്കിലും വിക്കറ്റ് നേടിയില്ലേ’, ‘ഈ വീഡിയോ കണ്ട് ചിരിച്ചില്ലെങ്കില്‍ നിങ്ങള്‍ക്കെന്തോ കുഴപ്പമുണ്ട്’, തുടങ്ങി നിരവധി കമന്റുകളാണ് ആരാധകര്‍ പങ്കുവെക്കുന്നത്.
ഐ.പി.എല്ലിന്റെ സൗത്ത് ആഫ്രിക്കന്‍ കൗണ്ടര്‍പാര്‍ട്ടായ എസ്.എ 20യിലാണ് താരം അവസാനമായി കളിച്ചത്. പ്രിട്ടോറിയ ക്യാപ്പിറ്റല്‍സിന് വേണ്ടി മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്.


ഐ.പി.എല്ലില്‍ കഴിഞ്ഞ സീസണില്‍ രാജസ്ഥാന് റോയല്‍സിന്റെ താരമായിരുന്ന നീഷമിനെ നിലനിര്‍ത്താന്‍ ടീം താത്പര്യം കാണിച്ചിരുന്നില്ല. തുടര്‍ന്ന് ഡിസംബറില്‍ കൊച്ചിയില്‍ വെച്ച് നടന്ന മിനി ലേലത്തില്‍ ഒരാള്‍ പോലും സ്വന്തമാക്കാതിരുന്നതോടെ താരത്തിന് ഐ.പി.എല്‍ 2023 നഷ്ടമാവുകയായിരുന്നു.
Content Highlight: Jimmi Neesham” reaction to viral delivery
