ബംഗളൂരു: വ്യോമസേനയുടെ സൂര്യകിരണ്‍ എയറോബാറ്റിക്‌സ് ടീമിന്റെ രണ്ട് ജെറ്റ് വിമാനം പരസ്പരം കൂട്ടിയിടിച്ച് പൈലറ്റ് മരിച്ചു. രണ്ട് പൈലറ്റുമാര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. 11:50ന് യെലഹങ്ക എയര്‍ബേസില്‍ പരിശീലനപ്പറക്കലിനിടെയാണ് സംഭവം.

നാളെ ബംഗളൂരുവില്‍ എയറോ ഇന്ത്യാ ഷോ ആരംഭിക്കാനിരിക്കെയാണ് അപകടമുണ്ടായത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ യെലഹങ്ക ന്യൂടൗണ്‍ പ്രദേശത്തെ ഐ.എസ്.ആര്‍.ഒ ലേ ഔട്ടില്‍ റെസിഡന്‍ഷ്യല്‍ ഏരിയയിലാണ് വീണത്. വിമാനാവശിഷ്ടങ്ങള്‍ വീണ് ഒരു സാധാരണക്കാരന് പരിക്കേറ്റിട്ടുണ്ട്.

ബംഗളൂരുവിലാണ്ടായിരുന്ന പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ യെലഹങ്ക ബേസിലേക്ക് പോയിട്ടുണ്ട്.

2019 ഫെബ്രുവരി 20 മുതല്‍ 24 വരെയാണ് 2019 എയറോ ഇന്ത്യാ പരിപാടി.