2026 ടി – 20 ലോകകപ്പില്‍ ന്യൂസിലന്‍ഡിലെ തകര്‍ത്ത് ഇന്ത്യ കിരീടം നിലനിര്‍ത്തിയിരുന്നു. മൂന്നാം കിരീടം നേടിയതിന് പിന്നാലെ ട്രോഫിയുമായി അനുഗ്രഹം തേടി അഹമ്മദാബാദിലെ പ്രസിദ്ധമായ ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഇന്ത്യന്‍ ടീം.
2026 ടി – 20 ലോകകപ്പില്‍ ന്യൂസിലന്‍ഡിലെ തകര്‍ത്ത് ഇന്ത്യ കിരീടം നിലനിര്‍ത്തിയിരുന്നു. മൂന്നാം കിരീടം നേടിയതിന് പിന്നാലെ ട്രോഫിയുമായി അനുഗ്രഹം തേടി അഹമ്മദാബാദിലെ പ്രസിദ്ധമായ ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഇന്ത്യന്‍ ടീം.
ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, പരിശീലകന്‍ ഗൗതം ഗംഭീര്‍, ഐ.സി.സി ചെയര്‍മാന്‍ ജയ് ഷാ എന്നിവരാണ് ട്രോഫിയുമായി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയത്. ഇതിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരിക്കുയാണ് ആരാധകര്‍.
The team represents Indian cricket team, not a Hindu cricket team. So why only a temple?
After winning the World Cup, Indian team went to a temple with the trophy.
There is nothing wrong with that.
But a question arises. Are only Hindus loyal to the country? Are Buddhists,… pic.twitter.com/sxnZHsOsSC
— Oppressor (@TyrantOppressor) March 9, 2026
ഇന്ത്യന്‍ ടീം ഹിന്ദുക്കളെ മാത്രമാണോ പ്രതിനിധാനം ചെയ്യുന്നതെന്നാണ് ആരാധകര്‍ ഒന്നടങ്കം ചോദിക്കുന്നത്. ഒന്നുകില്‍ ഇന്ത്യന്‍ ടീം ട്രോഫിയുമായി എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങളില്‍ പോകണമെന്നും അല്ലെങ്കില്‍ ഒരിടത്തും പോകരുതെന്നും മറ്റ് ചില ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്.
‘മുമ്പ് ഇന്ത്യ കപില്‍ ദേവിന്റെ കീഴില്‍ ലോകകപ്പ് ജയിച്ചപ്പോള്‍ ടീമില്‍ എല്ലാ മതത്തിലുള്ളവരും ഉണ്ടായിരുന്നെന്നും അന്ന് ട്രോഫി ഇന്ത്യയിലേക്കാണ് കൊണ്ടുവന്നതെന്നും മറ്റൊരു ആരാധകര്‍ കുറിച്ചു. മുഹമ്മദ് സിറാജും സഞ്ജു സാംസണും ഒന്നും ട്രോഫി തങ്ങളുടെ ആരാധനാലയങ്ങളിലേക്ക് കൊണ്ടുപോകുന്നില്ലെന്നും പിന്നതെന്തിന് ക്ഷേത്രത്തില്‍ മാത്രം ട്രോഫിയുമായി സന്ദര്‍ശിക്കുന്നതെന്നും ചോദിക്കുന്നുണ്ട്.
ഈ ട്രോഫി ഇന്ത്യയിലെ ഓരോ മനുഷ്യരുടെയും വിശ്വാസമാണെന്നും ഒരു മതത്തിന്റെയുമല്ലെന്നും ഒരു ആരാധകന്‍ പറയുന്നുണ്ട്.
അതേസമയം, മലയാളി താരം സഞ്ജു സാംസണിന്റെ കരുത്തിലാണ് ഇന്ത്യ തങ്ങളുടെ മൂന്നാം ടി – 20 കിരീടമയുയര്‍ത്തി ചരിത്രം സൃഷ്ടിച്ചത്. മൂന്ന് കിരീടവും സ്വന്തം മണ്ണില്‍ ചാമ്പ്യന്മാരുമാവുന്ന ആദ്യ ടീമെന്ന നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഫൈനലില്‍ കിവീസിനെതിരെ 46 പന്തില്‍ 89 റണ്‍സെടുത്ത സഞ്ജുവിന്റെ ഇന്നിങ്സാണ് വിജയത്തില്‍ നിര്‍ണായകമായത്.
Content Highlight: Jay Shah, Gautham Gambhir and Suryakumar Yadav visit temple with T20 World Cup trophy for blessings; Social media criticizes