2026ലെ ഏഷ്യന്‍ ഗെയിംസ് സെമി ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ. കൊറോഗി സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ 124 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക 9.5 ഓവറില്‍ 45 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

ഇന്ത്യയുടെ മികച്ച ബൗളിങ് പ്രകടനത്തില്‍ നിലം പതിക്കുകയായിരുന്നു ലങ്ക. സൂപ്പര്‍ താരം ജസ്പ്രീത് ബുംറ, അക്‌സര്‍ പട്ടേല്‍, അഭിഷേക് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടിയപ്പോള്‍ വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും നേടി. രണ്ട് റണ്‍ ഔട്ടുകളും ഇന്ത്യ നേടി.

ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഓവറിനെത്തിയത് സൂപ്പര്‍ താരം ജസ്പ്രീത് ബുംറയായിരുന്നു. തന്റെ ആദ്യ ഓവറില്‍ തന്നെ വെറും ഒരു റണ്‍സ് വിട്ടുനല്‍കിയാണ് ബുംറ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ഇതിനെല്ലാം പുറമെ കളത്തിലിറങ്ങിയതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും താരം സ്വന്തം പോരില്‍ കുറിച്ചിരുന്നു.

13 വ്യത്യസ്ത രാജ്യങ്ങളില്‍ അന്താരാഷ്ട്ര ടി-20 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് ജസ്പ്രീത് ബുംറ. ഈ നേട്ടത്തില്‍ ഭുവനേശ്വര്‍ കുമാര്‍, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നീ സൂപ്പര്‍ താരങ്ങളെ മറികടന്നാണ് ബുംറ മിന്നും നേട്ടത്തിലെത്തിയത്. ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഇന്ത്യ, അയര്‍ലാന്‍ഡ്, ന്യൂസിലാന്‍ഡ്, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക, യു.എ.ഇ, അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌വേ, ജപ്പാന്‍ എന്നീ രാജ്യങ്ങളിലാണ് താരം കളിച്ചത്.

ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവും കൂടുതല്‍ വ്യത്യസ്ത രാജ്യങ്ങളില്‍ കളിച്ച താരങ്ങള്‍

ജസ്പ്രീത് ബുംറ – 13

ഭുവനേശ്വര്‍ കുമാര്‍ – 12

രോഹിത് ശര്‍മ – 12

വിരാട് കോഹ്‌ലി – 12

ലങ്കയ്ക്ക് വേണ്ടി നുവാനിന്ദു ഫെര്‍ണാണ്ടോയ്ക്ക് മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്. 11 പന്തില്‍ 15 റണ്‍സാണ് താരം നേടിയത്. മറ്റാര്‍ക്കും ലങ്കയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്താന്‍ സാധിച്ചില്ല.

ഇന്ത്യയ്ക്ക് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയത് സൂപ്പര്‍ താരം ഇഷാന്‍ കിഷനാണ്. 46 പന്തില്‍ അഞ്ച് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 80* റണ്‍സ് നേടി താരം പുറത്താകാതെ നിന്നു. ഓപ്പണിങ്ങില്‍ ഇറങ്ങിയ വൈഭവ് 21 പന്തില്‍ രണ്ട് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 38 റണ്‍സും സ്വന്തമാക്കി.

മത്സരത്തില്‍ സഞ്ജു സാംസണിനെ വണ്‍ഡൗണില്‍ എത്തിച്ച് യുവ താരം വൈഭവ് സൂര്യവംശിയെ ഓപ്പണിങ്ങിലിറക്കിയാണ് ഇന്ത്യ പുതിയ പരീക്ഷണം നടത്തിയത്. ആദ്യം ഇന്ത്യയ്ക്ക് നഷ്ടമായത് അഭിഷേക് ശര്‍മയെയായിരുന്നു. മൂന്ന് പന്തില്‍ ഏഴ് റണ്‍സ് നേടിയാണ് താരം പുറത്തായത്. സഞ്ജു ഏഴ് റണ്‍സും ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 13 റണ്‍സും നേടി.

ലങ്കയ്ക്ക് വേണ്ടി തരിന്തു യത്‌നയാകെ സഹാന്‍ അരച്ചിഗെ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി. വനൂജ ഷാന്‍ ലസിത് ക്രൂസ്പുള്ളെ നുവാന്തു ഫെര്‍ണാണ്ടോ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഏഷ്യന്‍ ഗെയിംസിലെ ആദ്യ സെമി ഫൈനലില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി പാകിസ്ഥാന്‍ ആദ്യ ഫൈനലിസ്റ്റ് ആയിരുന്നു. ഇപ്പോള്‍ ലങ്കയെ പരാജയപ്പെടുത്തിയതോടെ ഇന്ത്യയും ഫൈനലില്‍ ഇടം നേടിയതോടെ മറ്റൊരു വമ്പന്‍ ഫൈനലിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

 

Content Highlight: Jasprit Bumrah is the first Indian to play T20Is in 13 different countries