ചിത്രത്തിന് ഒരു രണ്ടാം ഭാഗമുണ്ടാകുമെന്ന് പ്രഖ്യാപനം വന്നതുമുതല്‍ ജയിലര്‍ 2വിന്റെ ഓരോ അപ്‌ഡേറ്റുകളെയും ആഘോഷമാക്കുന്ന കാഴ്ച്ചയ്ക്കായിരുന്നു പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചത്. ഇപ്പോഴിതാ ജയിലര്‍ 2വിന്റെ റിലീസ് ഡേറ്റ് അനൗണ്‍സ്‌മെന്റാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. പൂജ ഹോളിഡേ ലക്ഷ്യം വെച്ചുകൊണ്ട് ഒക്ടോബര്‍ പതിനഞ്ചിനാണ് ചിത്രം തിയേറ്ററുകളിലെത്തുക. സണ്‍ ടി.വിയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ടീസര്‍ വീഡിയോയിലൂടെയാണ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.
ജയിലറിലെ പ്രധാന വില്ലനായ വിനായകന്റെ കഥാപാത്രം വര്‍മനെ സ്‌ക്രീനില്‍ കാണിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. രണ്ടാം ഭാഗത്തില്‍ പ്രധാനവേഷത്തിലെത്തുന്ന സുരാജിന്റെയടക്കം കഥാപാത്രങ്ങളും നിമിഷ നേരത്തേക്ക് ചിത്രത്തില്‍ മിന്നി മായുന്നുണ്ട്. അനിരുദ്ധിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന വീഡിയോ വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്.
എന്നാല്‍ രണ്ടാം ഭാഗത്തെ കുറിച്ച് മറ്റൊരു സൂചനയും വീഡിയോ നല്‍കുന്നില്ല. ആദ്യഭാഗത്തില്‍ പ്രത്യക്ഷപ്പെട്ട മോഹന്‍ലാലിനും ശിവരാജ് കുമാറിനും പുറമെ ഋത്വിക് റോഷനും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഷാരൂഖിനെയായിരുന്നു ആദ്യം റോളിലേക്ക് സമീപിച്ചിരുന്നതെങ്കിലും പിന്നീട് താരത്തിന്റെ തിരക്കുകള്‍ മൂലം ഋത്വിക് ചിത്രത്തിലേക്കെത്തിയതെന്നാണ് സിനിമാ പേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രത്തിന് പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചാല്‍ തമിഴിലെ സകല ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും തകര്‍ക്കാനുള്ള കഴിവ് ജയലര്‍ 2വിനുണ്ട്.
Content Highlight: Jailer 2 Release date announcement
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.