തന്റെ അരങ്ങേറ്റ ചിത്രത്തിലെ ഗാനമായ വൈ ദിസ് കൊലവറി കൊണ്ട് തന്നെ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദര്‍. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇന്ത്യയിലെ മുന്‍ നിര സംഗീത സംവിധായകരിലൊരാളായി മാറിയ അനിരുദ്ധ് പതിനഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും ഇന്ത്യയിലെ ലീഡിങ് മ്യുസീഷനാണ്. ഹിന്ദിയിലും തെലുങ്കിലും തമിഴിലുമായി പുറത്തിറങ്ങുന്ന ചിത്രങ്ങളുടെ ലെവലുയര്‍ത്തുന്നതില്‍ അനിരുദ്ധിന്റെ കമ്പോസിഷനില്‍ ഒരുങ്ങുന്ന പശ്ചാത്തല സംഗീതങ്ങള്‍ വലിയ പങ്കാണ് വഹിക്കുന്നത്.
2023ല്‍ പുറത്തിറങ്ങിയ ജയിലര്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങില്‍ സാക്ഷാല്‍ രജിനികാന്ത് തന്നെ താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ശരാശരിയായ ചിത്രത്തെ അനിരുദ്ധ് തന്റെ മ്യൂസിക്ക് കൊണ്ട് ലെവലുയര്‍ത്തി എന്നായിരുന്നു രജിനികാന്ത് പറഞ്ഞത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഷാരൂഖ് ഖാന്‍ അടക്കമുള്ളവരുടെ ചിത്രങ്ങള്‍ക്ക് സംഗീതം ഒരുക്കാനും അനിരുദ്ധിന് സാധിച്ചിരുന്നു. എന്നാല്‍ ഡ്യൂഡ്, കറുപ്പ് തുടങ്ങിയ ചിത്രങ്ങളിലൂടെ സായ് അഭ്യങ്കര്‍ എന്ന യുവസംഗീതജ്ഞന്‍ രംഗപ്രവേശം ചെയതതോടെ അനിരുദ്ധിന്റെ ആധിപത്യം അവസാനിച്ചെന്നാണ് പലരും മുദ്രകുത്തിയത്. എന്നാല്‍ ഇവര്‍ക്കെല്ലാം തന്റെ ചിത്രങ്ങളുടെ അപ്‌ഡേറ്റുകളിലൂടെ മറുപടി നല്‍കാന്‍ അനിരുദ്ധിന് സാധിച്ചിരുന്നു.
ലോകേഷ് നായകനായി പുറത്തിറങ്ങാനിരിക്കുന്ന ഡി.സിയുടെ ട്രെയ്‌ലറിലെ രാഗ ഓഫ് റിവഞ്ച് എന്ന പശ്ചാത്തല സംഗീതത്തിലൂടെ വലിയ കോളിളക്കമാണ് അനിരുദ്ധ് സോഷ്യല്‍ മീഡിയയില്‍ സൃഷ്ടിച്ചത്. വലിയ രീതിയില്‍ രാഗ ഓഫ് റിവഞ്ച് വൈറലാകുകയായിരുന്നു. ഇത് കൂടാതെ രജിനിയും കമലും ഒന്നിച്ചഭിനയിക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോയിലെ ആജാ രാജാ ആജയും, അല്ലു അര്‍ജുന്റെ ലോകേഷിനൊപ്പമുള്ള AA23യുടെ ബി.ജി.എമ്മും ഇത്തരത്തില്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം പുറത്തുവന്ന രജിനികാന്ത് ചിത്രം ജയിലര്‍ 2വിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോയിലുപയോഗിച്ചിരിക്കുന്ന ബി.ജി.എമ്മിനും വലിയ പ്രേക്ഷകശ്രദ്ധയാണ് ലഭിച്ചിരിക്കുന്നത്.
ജയിലറിന്റെ ആദ്യഭാഗത്തുള്ള മ്യൂസിക്കില്‍ തന്നെ ചില മാറ്റങ്ങള്‍ വരുത്തിയാണ് അനിരുദ്ധ് റിലീസ് ഡേറ്റ് അനൗണ്‍സ്‌മെന്റ് വീഡിയോയില്‍ അവതരിപ്പിച്ചിട്ടുള്ളത്. വീഡിയോ പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പശ്ചാത്തല സംഗീതത്തെയും അനിരുദ്ധിനെയും പ്രശംസിച്ച് കൊണ്ട് ഒട്ടനവധി പോസ്റ്റുകളാണ് സിനിമാ പേജുകളില്‍ നിറയുന്നത്.
രജിനികാന്തിന് പുറമെ മോഹന്‍ലാല്‍, ശിവരാജ് കുമാര്‍ തുടങ്ങി വമ്പന്‍ താരനിര അണിനിരക്കുന്ന ജയിലര്‍ 2വില്‍ തങ്ങളുടെ പ്രിയതാരങ്ങള്‍ക്ക് അനിരുദ്ധ് നല്‍കുന്ന ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ ഏതായിരിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അതേസമയം ചിത്രത്തില്‍ ഋത്വിക് റോഷന്‍ അതിഥി വേഷത്തിലെത്തുമെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതോടെ അനിരുദ്ധ് തന്റെ മികച്ച വര്‍ക്ക് തന്നെ പുറത്തെടുക്കും എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.
Content Highlight: Jailer 2 Background Music composed by Anirudh Ravichander goes Viral o social media
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.