ദൃശ്യം സെലക്ട് ചെയ്യാന്‍ പറഞ്ഞത് അജിത് സാര്‍; ലാലു മാമയോട് എന്തു ചോദിച്ചാലും ഒരു ഉത്തരം കിട്ടില്ല: നിഖില്‍ നായര്‍
Movie Day
ദൃശ്യം സെലക്ട് ചെയ്യാന്‍ പറഞ്ഞത് അജിത് സാര്‍; ലാലു മാമയോട് എന്തു ചോദിച്ചാലും ഒരു ഉത്തരം കിട്ടില്ല: നിഖില്‍ നായര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 15th June 2026, 2:36 pm

ദൃശ്യം 3 യിലെ അവിര എന്ന കഥാപാത്രം തന്നെ തേടിയെത്തിയപ്പോള്‍ തന്നെ മറ്റൊരു തമിഴ് സിനിമയിലേക്കും ഓഫര്‍ വന്നിരുന്നെന്നും എന്നാല്‍ ദൃശ്യം ചെയ്യൂ എന്ന് തന്നോട് പറഞ്ഞത് നടന്‍ അജിത് ആണെന്നും പറയുകയാണ് നിഖില്‍ നായര്‍.

ദൃശ്യം പോലൊരു ഫ്രാഞ്ചൈസില്‍ നിന്ന് വരുന്ന സിനിമ ഒഴിവാക്കരുതെന്ന് അജിത് സാര്‍ പറഞ്ഞൈന്നും ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ നിഖില്‍ പറഞ്ഞു.

അജിത് സാര്‍ എനിക്ക് ഒരു മെന്റര്‍ പോലെയാണ്. ഇപ്പോള്‍ ഞാന്‍ ഒരു സിനിമ എടുക്കുകയാണെങ്കില്‍ അദ്ദേഹത്തോട് ചോദിക്കാറുണ്ട്, ‘സാര്‍ ഈ സിനിമ ചെയ്യണോ?’ എന്ന്. എനിക്ക് ദൃശ്യം വന്ന സമയത്തും ഞാന്‍ സാറിനോട് ചോദിച്ചിരുന്നു. ദൃശ്യവും മറ്റൊരു സിനിമയും ക്ലാഷ് ആയി. ഡേറ്റിന്റെ കുഴപ്പം വന്നു. കുറെ നാളായിട്ട് ആ സിനിമയുടെ കാര്യം ഇങ്ങനെ നടക്കുന്നുണ്ട്.

അജിത്ത്, നിഖില്‍ നായര്‍ Photo: Instagram

അപ്പോള്‍ അജിത് സാര്‍ തന്നെയാണ് പറഞ്ഞത്, ‘നീ ദൃശ്യം ചെയ്യൂ’ എന്ന്. മറ്റേ ഡയറക്ടറോട് പറഞ്ഞാല്‍ കാര്യം മനസ്സിലാകുമെന്നും നീ പറഞ്ഞേക്ക് എന്നും പറഞ്ഞു. ഭയങ്കര അണ്ടര്‍സ്റ്റാന്‍ഡിങ് ആണ് അദ്ദേഹം.

എന്തെങ്കിലും ഒരു കണ്‍ഫ്യൂഷന്‍ വന്ന് നില്‍ക്കുമ്പോള്‍ ആദ്യം വിളിക്കുന്ന ആള്‍ അജിത് സാറിനെ ആണോ എന്ന ചോദ്യത്തിന് ആദ്യം സുജി ചെറിയമ്മയെ വിളിക്കും(സുചിത്ര മോഹന്‍ലാല്‍) എന്നായിരുന്നു നിഖിലിന്റെ മറുപടി. ‘പിന്നെ എന്റെ ഒരു അങ്കിള്‍ ഉണ്ട് സുരേഷ് ബാലാജി്, പിന്നെ അജിത് സാര്‍. ഈ മൂന്ന് പേരോട് ചോദിക്കും.

നിഖില്‍ നായര്‍, അന്‍സിബ Photo: Instagram

ലാലേട്ടനോട് ചോദിക്കാറില്ലേ എന്ന ചോദ്യത്തിന് ചോദിക്കാറുണ്ടെന്നും പക്ഷേ ഒരു ഉത്തരം കിട്ടില്ലെന്നുമായിരുന്നു നിഖിലിന്റെ മറുപടി.

‘ആയിക്കോട്ടെ മോനെ, ലെറ്റ് ഇറ്റ് ബി, അതൊക്കെ ഒരു ഹാപ്പനിങ് അല്ലേ’ എന്നൊക്കെ പറയും. അവിടുന്ന് ഒരു ഉത്തരം കിട്ടില്ല. ‘ഇത് ചെയ്യണോ ലാലുമാമാ’ എന്ന് ചോദിച്ചാല്‍ ‘നിനക്ക് എന്ത് തോന്നുന്നത് ചെയ്യൂ എന്ന് പറയും. മോസ്റ്റ്ലി ഇങ്ങനത്തെ ഉത്തരമാണ് കിട്ടുക.’ നിഖില്‍ പറഞ്ഞു.

തമിഴില്‍ അജിത്തിനൊപ്പം ചെയ്ത വിടാമുയര്‍ച്ചിയാണ് തനിക്ക് റെഗഗനിഷന്‍ തന്നതെന്നും നിഖില്‍ പറയുന്നു. വിടാമുയര്‍ച്ചിയില്‍ ലുക്കില്‍ നല്ല വ്യത്യാസം ഉണ്ടായിരുന്നു. മഥുരൈ സൈഡിലൊക്കെ പോയാല്‍ എനിക്ക് മിക്കവാറും അടികിട്ടും. അജിത് സാറിന്റെ ഫാന്‍സ് ഉറപ്പായും അടിക്കും.

തിയേറ്ററില്‍ ഫസ്റ്റ് ഡേ സിനിമ കാണാന്‍ പോയപ്പോള്‍ നീ മഥുരയിലേക്ക് വാടാ നിനക്കുള്ളത് വെച്ചിട്ടുണ്ട് എന്ന് പറഞ്ഞിരുന്നു. ഇവിടെ അത്രയും ഹേറ്റ് ഇല്ല. രണ്ടിലും ചതിയാണല്ലോ. വിടാമുയര്‍ച്ചിയിലെ കഥാപാത്രം പക്ഷേ ഒരുപാട് ലെയേഴ്‌സുള്ളതായിരുന്നു,’ നിഖില്‍ പറഞ്ഞു.

Content Highlight: It was Ajith Sir who told me to select Drishyam says Nikhil Nair