സിംബാബ്വേക്കെതിരെയുള്ള ടി-20 പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 90 റണ്‍സിന് സിംബാബ്വേയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ പരമ്പര കൈപ്പിടിയിലാക്കിയത്.
ഹരാരെ സ്പോര്‍ട്സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വേ 129 റണ്‍സിന് പുറത്തായി.
Series decided. We will look to finish strongly in the final T20I. 🇿🇼 🇮🇳
Match Summary 👉📝 https://t.co/f7RLhBxq1G#ZIMvIND #ExperienceZimbabwe pic.twitter.com/XlzoxzkNpm
— Zimbabwe Cricket (@ZimCricketv) July 25, 2026
മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ഇഷാന് കിഷന്റെയും തിലക് വര്‍മയുടെയും കരുത്തിലാണ് ഇന്ത്യ മികച്ച സ്കോര്‍ സ്വന്തമാക്കിയത്. 44 പന്തില്‍ 81 റണ്‍സാണ് ഇഷാന് അടിച്ചെടുത്തത്. ഒമ്പത് ഫോറുകളും രണ്ട് സിക്സുകളുമാണ് താരം നേടിയത്. മത്സരത്തിലെ താരവും കിഷനായിരുന്നു. ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡിലും മുന്നേറിയിരിക്കുകയാണ് ഇഷാന് കിഷന്. ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവും കൂടുതല്‍ തവണ അര്‍ധ സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ അഞ്ചാമനായി മുന്നേറാനാണ് കിഷന് സാധിച്ചത്. റെക്കോഡ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത് വിരാട് കോഹ്ലിയാണ്.
The No.1 T20I batter stepping up 💪
1⃣2⃣th T20I FIFTY for Ishan Kishan 👌👌
Updates ▶️ https://t.co/Z8UUziVx8d#TeamIndia | #ZIMvIND | @ishankishan51 pic.twitter.com/Imf0C91Vcx
— BCCI (@BCCI) July 25, 2026
ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവും കൂടുതല്‍ തവണ അര്‍ധ സെഞ്ച്വറി നേടുന്ന താരങ്ങള്‍
വിരാട് കോഹ്ലി – 38
രോഹിത് ശര്‍മ – 32
സൂര്യകുമാര്‍ യാദവ് – 25
കെ.എല്‍. രാഹുല്‍ – 22
ഇഷാന് കിഷന് – 12*
ശിഖര്‍ ധവാന് -11
അഭിഷേക് ശര്‍മ – 11
ശ്രേയസ് അയ്യര്‍ – 10
Zimbabwe look to pull off a consolation win as we take on India in the third and final T20I at Harare Sports Club 👊
First ball at 13.00 (Zimbabwe time)#ZIMvIND #ExperienceZimbabwe pic.twitter.com/IvyzR2tZvH
— Zimbabwe Cricket (@ZimCricketv) July 26, 2026
തിലക് വര്‍മ 29 പന്തില്‍ പുറത്താവാതെ 60 റണ്‍സാണ് സ്വന്തമാക്കിയത്. അഞ്ച് ഫോറുകളും മൂന്ന് സിക്സുകളുമാണ് താരം സ്വന്തമാക്കിയത്. ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും തിലകിന് സാധിച്ചിരിക്കുകയാണ്. മത്സരത്തില്‍ ശ്രേയസ് അയ്യര്‍ 25 റണ്‍സും വൈഭവ് സൂര്യവംശി 20 റണ്‍സും നേടിയിരുന്നു.
അതേസമയം ഇന്ന് ഹരാരെ സ്പോര്‍ട്സ് ക്ലബ്ബില്‍ നടക്കുന്ന മൂന്നാം മത്സരവും വിജയിച്ചുകൊണ്ട് പരമ്പര തൂത്തുവാരാനായിരിക്കും ശ്രേയസ് അയ്യരും സംഘവും ലക്ഷ്യം വെക്കുക. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ ആശ്വാസ ജയം ലക്ഷ്യമിട്ടാണ് സിംബാബ്വേ ഇറങ്ങുന്നത്.
Content Highlight: Ishan Kishan Surpass Shikhar Dhawan And Abhishek Sharma
