2026 ദുലീപ് ട്രോഫി ചാമ്പ്യന്‍മാരായി മാറിയിരിക്കുകയാണ് ഈസ്റ്റ് സോണ്‍. ചെന്നൈയില്‍ നടന്ന കലാശപ്പോരാട്ടം സമനിലയില്‍ അവസാനിച്ചെങ്കിലും ആദ്യ ഇന്നിങ്‌സില്‍ കൂറ്റന്‍ സ്‌കോര്‍ നേടിയതിന്റെ കരുത്തിലാണ് ഈസ്റ്റ് സോണ്‍ ചാമ്പ്യന്‍മാരായത്.
സ്‌കോര്‍
ഈസ്റ്റ് സോണ്‍ 708 & 388/റ
സൗത്ത് സോണ്‍ 336
ഈസ്റ്റ് സോണിന്റെ മൂന്നാം ദുലീപ് ട്രോഫി കിരീടനേട്ടമാണ്. ഈസ്റ്റ് സോണിനെ കിരീടത്തിലേക്ക് നയിക്കുന്ന മൂന്നാമത്തെ ക്യാപ്റ്റനാണ് കിഷന്‍. നീണ്ട 13 വര്‍ഷത്തിന് ശേഷമാണ് ഈസ്റ്റ് സോണ്‍ ദുലീപ് ട്രോഫി ചാമ്പ്യന്മാരായത്.

നടരാജ് ബെഹ്‌റയുടെ കീഴിലായിരുന്നു ഈസ്റ്റ് സോണിന്റെ മറ്റ് രണ്ട് കിരീട നേട്ടം. 201112, 201213 സീസണിലായിരുന്നു ബെഹ്‌റയുടെ കീഴില്‍ ഈസ്റ്റ് സോണ്‍ ചാമ്പ്യന്മാരായത്.
ഫൈനല്‍ പോരാട്ടത്തിലും ഇഷാന്‍ കിഷന്‍ മികച്ച പ്രകടനമാണ് നടത്തിയത്. ആദ്യ ഇന്നിങ്‌സില്‍ ഡബിള്‍ സെഞ്ച്വറിയും രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറിയും നേടിയാണ് താരം തിളങ്ങിയത്.
334 പന്തില്‍ 270 റണ്‍സാണ് ഇഷാന്‍ കിഷന്‍ സ്വന്തമാക്കിയത്. 30 ഫോറും ഏഴ് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. രണ്ടാം ഇന്നിങ്‌സില്‍ 98 പന്തില്‍ 80 റണ്‍സുമാണ് താരം നേടിയത്. ഒമ്പത് ഫോറുകളും മൂന്ന് സിക്‌സുകളുമാണ് താരം നേടിയത്.
ആദ്യ ഇന്നിങ്‌സില്‍ ഈസ്റ്റ് സോണ്‍ 708 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ഇഷാന്റെ സെഞ്ച്വറിക്ക് പുറമെ കുമാര്‍ കുശാഗ്രയും സെഞ്ച്വറിയടിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചു. 132 പന്തില്‍ 101 റണ്‍സാണ് താരം സ്വന്തമാക്കിയത്.
സൗത്ത് സോണിനായി ത്രിപുരാന വിജയ് നാല് വിക്കറ്റെടുത്തപ്പോള്‍ ശ്രേയസ് ഗോപാലും ചാമ മിലിന്ദും രണ്ട് വീതം വിക്കറ്റുകളും ഷെയ്ഖ് റഷീദ് ഒരു വിക്കറ്റും വീഴ്ത്തി.
ഒന്നാം ഇന്നിങ്‌സില്‍ സൗത്ത് സോണ്‍107.3 ഓവറില്‍ 336 റണ്‍സിനാണ് സൗത്ത് സോണ്‍ ഓള്‍ ഔട്ട് ആയത്. മത്സരത്തില്‍ സൗത്തിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ തിലക് വര്‍മയാണ്.
അവസാന വിക്കറ്റ് വരെ പിടിച്ചുനിന്ന തിലക് 211 പന്തില്‍ നിന്ന് ഒമ്പത് ഫോര്‍ ഉള്‍പ്പെടെ 99 റണ്‍സ് നേടി പുറത്താകുകയായിരുന്നു. തിലകിന് പുറമെ 104 പന്തില്‍ നാല് ഫോര്‍ ഉള്‍പ്പെടെ 62 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കലും മികവ് പുലര്‍ത്തി.
അവസാന ഘട്ടത്തില്‍ ചാമ മിലിന്ദ് 68 പന്തില്‍ 43 റണ്‍സ് നേടി. ഈസ്റ്റിന് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് മുകേഷ് കുമാറാണ്. മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. മുകേഷിന് പുറമെ മുഹമ്മദ് ഷമി, കോനൈന്‍ ഖുറേഷി, ശിഖാര്‍ മോഹന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകളും നേടി.
മത്സരത്തിലെ നിര്‍ണായകമായ അഞ്ചാം ദിനത്തില്‍ രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ ഈസ്റ്റ് സമനില പിടിക്കാനായിരുന്നു ലക്ഷ്യം വെച്ചത്. രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടി മുഹമ്മദ് ഖുറേഷി തിളങ്ങി.
116 റണ്‍സാണ് താരം നേടിയത്. 64 റണ്‍സ് നേടി അനുകുല്‍ റോയും 52 റണ്‍സ് നേടി ശിഖര്‍ മോഹനും മികച്ച പ്രകടനമാണ് നടത്തിയത്. ബൗളിങ്ങില്‍ സൗത്തിന് വേണ്ടി രണ്ട് വിക്കറ്റ് നേടിയ എം.ഡി. നിതീഷ് മികവ് പുലര്‍ത്തി.
Content Highlight: Ishan Kishan create a historical record in Duleep trophy
