മുംബൈ: വിഷാദ രോഗത്തിനടിമയായിരുന്നു താനെന്നും നാല് വര്‍ഷത്തോളം അതിന് ചികിത്സതേടിയിരുന്നുവെന്ന ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്‍ വെളിപ്പെടുത്തല്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ തന്റെ വിഷാദരോഗത്തിന്റെ കാരണങ്ങള്‍ സംബന്ധിച്ച് ഇറ സോഷ്യല്‍ മീഡിയയില്‍ മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്.

14-ാം വയസ്സില്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ട സംഭവമാണ് ഇറ ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ പങ്കുവെച്ചത്. തനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തെക്കുറിച്ച് മനസ്സിലാക്കാന്‍ തന്നെ ഒരുവര്‍ഷമെടുത്തെന്നും ഇറ പറഞ്ഞു. ഈ വിവരം പിതാവ് ആമിര്‍ ഖാനോടും അമ്മ റീന ദത്തയോടും പറഞ്ഞു.

‘പതിനാലാമത്തെ വയസ്സില്‍ ഞാന്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടു. വിചിത്രമായ സാഹചര്യമായിരുന്നു അത്. എന്താണ് ചെയ്യുന്നതെന്ന് ആ വ്യക്തിക്ക് അപ്പോള്‍ അറിയുമോ എന്നെനിക്ക് അറിയില്ല. അത് എല്ലാ ദിവസവും സംഭവിച്ചിരുന്നില്ല. അയാള്‍ എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാക്കാന്‍ എനിക്ക് ഒരു വര്‍ഷമെടുത്തു- ഇറാ ഖാന്‍ പറഞ്ഞു.


Content Highlights: Ira khan reveals about sexual abuse