ഐ.പി.എല്ലിന്റെ ആവേശത്തിന് ഇനി ദിവസങ്ങളുടെ മാത്രം കാത്തിരിപ്പാണുള്ളത്. മാര്‍ച്ച് 22ന് ഡിഫന്‍ഡിങ് ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടുന്നതോടെയാണ് ഇത്തവണത്തെ ക്രിക്കറ്റ് മാമാങ്കത്തിന് നാന്ദി കുറിക്കുന്നത്.
ഐ.പി.എല്ലിന് മുമ്പ് സ്റ്റാര്‍ സ്പോര്‍ട്സ് പങ്കുവെച്ച പ്രൊമോ വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പ്രിയ താരങ്ങളായ റിഷബ് പന്ത്, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവരാണ് വീഡിയോയിലുള്ളത്.
ഓരോ താരങ്ങള്‍ക്കും രസകരമായ ക്യാരക്ടറൈസേഷനും നല്‍കിയിട്ടുണ്ട്. സ്റ്റാര്‍ സ്പോര്‍ട്സ് തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം വഴി പങ്കുവെച്ച വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
Jab saath mil kar Star Sports par dekhenge #TataIPL 2024, tab Gajab IPL ka #AjabRangDikhega! 🤩
IPL starts on MARCH 22 on Star Sports
The real magic of #IPL2024 is unleashed when you watch it together on the big screen – Because it’s always #BetterTogether! 🫂🤌
Don’t miss… pic.twitter.com/h7wran9DRY
— Star Sports (@StarSportsIndia) March 3, 2024
ടൂര്‍ണമെന്റിന്റെ ആദ്യ രണ്ട് ആഴ്ചത്തെ ഫിക്സചറുകളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ അതിനനുസരിച്ചായിരിക്കും മറ്റ് മത്സരക്രമങ്ങള്‍ പുറത്തുവിടുക.
ഈ രണ്ടാഴ്ചയില്‍ പത്ത് നഗരങ്ങളിലായി 21 മത്സരങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഓരോ ടീമിനും ഏറ്റവും കുറഞ്ഞത് മൂന്ന് മത്സരങ്ങളും പരമാവധി അഞ്ച് മത്സരങ്ങളുമാണ് ഇപ്പോള്‍ പ്രഖ്യാപിച്ച ഫിക്സ്ചര്‍ പ്രകാരം കളിക്കേണ്ടി വരിക.

മെയ് 26നാണ് ടൂര്‍ണമെന്റിന്റെ ഫൈനല്‍ അരങ്ങേറുന്നത്. ജൂണ്‍ ആദ്യ വാരത്തില്‍ ടി-20 ലോകകപ്പ് നടക്കുന്നതിനാല്‍ അതിന് മുമ്പ് ഐ.പി.എല്‍ അവസാനിപ്പിക്കേണ്ടതുണ്ട്.
മാര്‍ച്ച് 23ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിങ്സ് ദല്‍ഹി ക്യാപ്പിറ്റല്‍സിനെ നേരിടും. സൂപ്പര്‍ താരം റിഷബ് പന്തിന്റെ തിരിച്ചുവരവിനായിരിക്കും മത്സരം സാക്ഷ്യം വഹിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
മാര്‍ച്ച് 24നാണ് ഉദ്ഘാടന സീസണിലെ ചാമ്പ്യന്മാരായ രാജസ്ഥാന് റോയല്‍സ് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നത്. ലഖ്നൗ സൂപ്പര്‍ ജയന്റ്സാണ് ആദ്യ മത്സരത്തില്‍ സഞ്ജുവിന്റെയും കൂട്ടരുടെയും എതിരാളികള്‍.

അതേ ദിവസം തന്നെ ഗുജറാത്ത് ടൈറ്റന്‍സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. ഗുജറാത്തിന്റെ ഹോം സ്റ്റേഡിയമായ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയമാണ് മത്സരത്തിന് വേദിയാകുന്നത്.
ക്യാപ്റ്റന്സിയൊഴിഞ്ഞ് ടീം വിട്ടതിന് പിന്നാലെ ഹര്‍ദിക് പാണ്ഡ്യക്ക് തന്റെ പഴയ ടീമിനെതിരെ പഴയ ഹോം ഗ്രൗണ്ടില്‍ തന്നെ കളിക്കേണ്ടി വരുന്നു എന്നതും മത്സരത്തിന്റെ ആവേശം ഇരട്ടിയാക്കുന്നു.
ഐ.പി.എല്‍ 2024ന്റെ ആദ്യ രണ്ടാഴ്ചത്തെ വിശദമായ ഫിക്സചറുകള്ക്ക് ഇവിടെ ക്ലിക് ചെയ്യുക.
Content highlight: IPL’s promo video goes viral
