2026 ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സരം ഗുവാഹത്തിയില്‍ നടക്കുകയാണ്. മഴ മൂലം മത്സരം തടസപ്പെട്ടതോടെ കളി 11 ഓവറായി വെട്ടി ചുരുക്കിയിട്ടുണ്ട്.
2026 ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സരം ഗുവാഹത്തിയില്‍ നടക്കുകയാണ്. മഴ മൂലം മത്സരം തടസപ്പെട്ടതോടെ കളി 11 ഓവറായി വെട്ടി ചുരുക്കിയിട്ടുണ്ട്.
നിലവില്‍ മത്സരത്തില്‍ ആദ്യം ബാറ്റ ചെയ്ത രാജസ്ഥാന്‍ എട്ട് ഓവറുകള്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സെടുത്തിട്ടുണ്ട്. ക്യാപ്റ്റന്‍ റിയാന്‍ പരാഗും (ഏഴ് പന്തില്‍ 14) യശ്വസി ജെയ്സ്വാളുമാണ് ക്രീസില്‍.
He started flying and simply hasn’t looked back 🚀
A breathtaking fifty off just 23 deliveries for Yashasvi Jaiswal 👏
Updates ▶️ https://t.co/BCCaxRwjYg#TATAIPL | #KhelBindaas | #RRvMI | @rajasthanroyals | @ybj_19 pic.twitter.com/C21QAIX1fv
— IndianPremierLeague (@IPL) April 7, 2026
മത്സരത്തില്‍ യശ്വസി ജെയ്സ്വാള്‍ അര്‍ധ സെഞ്ച്വറി നേടിയാണ് ടീമിനെ മുന്നോട്ട് നയിക്കുന്നത്. ഇതുവരെ താരം 24 പന്തില്‍ 53 റണ്‍സെടുത്തിട്ടുണ്ട്. ആറ് ഫോറും മൂന്ന് സിക്‌സുമാണ് ഇതുവരെ താരം അതിര്‍ത്തി കടത്തിയത്.
ഈ ഇന്നിങ്‌സിനിടെ ജെയ്സ്വാള്‍ ഒരു സൂപ്പര്‍ നേട്ടവും സ്വന്തമാക്കി. ഐ.പി.എല്ലില്‍ 100 സിക്‌സുകള്‍ എന്ന നാഴികകല്ലാണ് പിന്നിട്ടത്. മത്സരത്തില്‍ നാല് സിക്‌സുകള്‍ അടിച്ചതോടെയാണ് താരത്തിന്റെ ഈ നേട്ടം.
സിക്സില്‍ സെഞ്ച്വറിയടിച്ചതോടെ മറ്റൊരു നേട്ടവും ജെയ്സ്വാള്‍ കുറിച്ചു. നൂറ് സിക്‌സടിക്കുന്ന നാലാമത്തെ രാജസ്ഥാന്‍ റോയല്‍സ് താരമെന്ന നേട്ടമാണ് ഓപ്പണര്‍ സ്വന്തമാക്കിയത്.
6️⃣s x 1️⃣0️⃣0️⃣ for Yashasvi Jaiswal! 🤩
The #RR opener joins the elite club of batters with a century of sixes in #TATAIPL 🙌
Updates ▶️ https://t.co/BCCaxRwjYg#KhelBindaas | ##RRvMI | @rajasthanroyals | @ybj_19 pic.twitter.com/bgv8HfG3dt
— IndianPremierLeague (@IPL) April 7, 2026
സഞ്ജു സാംസണ്‍(197), ജോസ് ബട്‌ലര്‍ (135), ഷെയ്ന്‍ വാട്‌സണ്‍ (114) എന്നിവരാണ് ഇതിന് മുമ്പ് 100 സിക്‌സടിച്ച രാജസ്ഥാന്‍ താരങ്ങള്‍.
അതേസമയം, രാജസ്ഥാന് വൈഭവ് സൂര്യവംശിയുടെയും (14 പന്തില്‍ 39) ധ്രുവ് ജുറെലിന്റെയും (മൂന്ന് പന്തില്‍ രണ്ട്) വിക്കറ്റുകള്‍ നഷ്ടമായി. ഷര്‍ദുല്‍ താക്കൂറിനും അല്ലാഹ് ഗസന്‍ഫറിനുമാണ് വിക്കറ്റ്.
വൈഭവ് സൂര്യവംശി, യശ്വസി ജെയ്സ്വാള്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ഡൊനോവന്‍ ഫെരേര, രവീന്ദ്ര ജഡേജ, ജോഫ്ര ആര്‍ച്ചര്‍, നന്ദ്രെ ബര്‍ഗര്‍, തുഷാര്‍ ദേശ്പാണ്ഡെ.
രോഹിത് ശര്‍മ, റയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, നമന്‍ ധിര്‍, ഷാര്‍ദുല്‍ താക്കൂര്‍, ദീപക് ചാഹര്‍, അല്ലാഹ് ഗസന്‍ഫര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രിത് ബുംറ
Content Highlight: IPL 2026: RR vs MI: Yashasvi Jaiswal completed 100 sixes in IPL