വിജയത്തിനൊപ്പം രാജസ്ഥാന് ബോണസും; ഇനി സ്ഥാനം പഞ്ചാബിനൊപ്പം!
Cricket
വിജയത്തിനൊപ്പം രാജസ്ഥാന് ബോണസും; ഇനി സ്ഥാനം പഞ്ചാബിനൊപ്പം!
ഫസീഹ പി.സി.
Tuesday, 31st March 2026, 8:12 am

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തകര്‍ത്തിരുന്നു. തങ്ങളുടെ രണ്ടാം ഹോം ഗ്രൗണ്ടായ ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ടീമിന്റെ വിജയം.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 127 റണ്‍സിന് തകര്‍ന്നടിഞ്ഞിരുന്നു. ഇത് പിന്തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സ് 47 പന്തുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യം മറികടന്നാണ് വിജയിച്ചത്. വൈഭവ് സൂര്യവംശിയുടെയും യശസ്വി ജെയ്സ്വാളിന്റെയും കരുത്തിലായിരുന്നു ടീം അനായാസം വിജയം നേടിയെടുത്തത്.

രാജസ്ഥാൻ റോയൽസ്. Photo: IndianPremierLeague/x.com

ഒരിക്കല്‍ കൂടി ചെന്നൈയെ തോല്‍പ്പിച്ചതോടെ ഒരു സൂപ്പര്‍ നേട്ടവും രാജസ്ഥാന്‍ സ്വന്തമാക്കി. ഐ.പി.എല്ലില്‍ സി.എസ്. കെക്കെതിരെ ഏറ്റവും കൂടുതല്‍ വിജയം നേടുന്ന രണ്ടാമത്തെ ടീം എന്ന നേട്ടമാണ് ആര്‍. ആര്‍ തങ്ങളുടെ പേരിലാക്കിയത്. ഈ നേട്ടത്തില്‍ ഹല്ലാ ബോല്‍ ആര്‍മി രണ്ടാം സ്ഥാനത്തുള്ളത് പഞ്ചാബ് കിങ്‌സിന്റെ ഒപ്പമാണ്. ഇരു ടീമുകള്‍ക്കും 16 വിജയങ്ങളാണുള്ളത്.

ചെന്നൈക്കെതിരെ ഏറ്റവും വിജയങ്ങളുടെ ടീമുകളിൽ ഒന്നാമത് മുംബൈ ഇന്ത്യന്‍സാണ്. 21 വിജയങ്ങളാണ് മുന്‍ ചാമ്പ്യന്മാര്‍ക്കുള്ളത്.

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ഏറ്റവും വിജയം നേടിയ ടീമുകള്‍, എണ്ണം

മുംബൈ ഇന്ത്യന്‍സ് – 21

രാജസ്ഥാന്‍ റോയല്‍സ് – 16

പഞ്ചാബ് കിങ്സ് – 16

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 13

ദല്‍ഹി ക്യാപിറ്റല്‍സ് – 12

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 11

രാജസ്ഥനായി തിളങ്ങി. വൈഭവ് 17 പന്തില്‍ 52 റണ്‍സും ജെയ്സ്വാള്‍ 36 പന്തില്‍ പുറത്താവാതെ 38 റണ്‍സുമാണ് നേടിയത്. ചെന്നൈക്ക് വേണ്ടി അന്‍ഷുല്‍ കാംബോജാണ് രണ്ട് വിക്കറ്റും വീഴ്ത്തിയത്.

വൈഭവ് സൂര്യവംശിയും യശസ്വി ജെയ്സ്വാളും. Photo: Rajasthan Royals/x.com

ചെന്നൈ നിരയില്‍ ബാറ്റിങ്ങില്‍ എട്ടാമനായി ഇറങ്ങിയ ബൗളര്‍ ജെയ്മി ഓവര്‍ട്ടണ്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. 36 പന്തില്‍ 43 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. സഞ്ജുവടക്കുമുള്ള താരങ്ങള്‍ക്ക് കാര്യമായ സംഭാവനകള്‍ നടത്താന്‍ സാധിച്ചില്ല.

രാജസ്ഥാനായി രവീന്ദ്ര ജഡേജ ജോഫ്രാ ആര്‍ച്ചര്‍, നാന്ദ്രേ ബര്‍ഗര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രവി ബിഷ്‌ണോയ്, ബ്രിജേഷ് ശര്‍മ, സന്ദീപ് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീതവുമെടുത്തു.

 

Content Highlight: IPL 2026: RR vs CSK: Rajasthan Royals joins with Punjab Kings as second team with most wins against CSK in IPL

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി