ഐ.പി.എല്‍ 2026ന് കൊടിയേറാന്‍ ഇനി കേവലം മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പ്. മാര്‍ച്ച് 28ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരും ഹോം ടീമുമായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മുന്‍ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടുന്നതോടെയാണ് ഐ.സി.സിയുടെ ക്രിക്കറ്റ് കലണ്ടറിനെ പോലും സ്വാധീനിക്കുന്ന തലത്തിലേക്ക് വളര്‍ന്ന ഐ.പി.എല്ലിന്റെ 19ാം സീസണിന് തുടക്കമാകുന്നത്.
ടൂര്‍ണമെന്റ് ഇനിയും ആരംഭിച്ചിട്ടില്ലെങ്കിലും ഈ സീസണിലെ പ്ലേ ഓഫ് കളിക്കുന്ന ടീമുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. ഇതിഹാസങ്ങള്‍ ഇതിനോടകം തങ്ങളുടെ പ്രവചനങ്ങളും നടത്തിയിട്ടുണ്ട്.
സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ചര്‍ച്ചയില്‍ മുന്‍ താരങ്ങളുടെ പ്ലേ ഓഫ് പ്രവചനങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ഇര്‍ഫാന്‍ പത്താന്‍, ഫാഫ് ഡു പ്ലെസി, വരുണ്‍ ആരോണ്‍, ഹനുമ വിഹാരി, ലക്ഷ്മിപതി ബാലാജി, മുഹമ്മദ് കൈഫ്, പിയൂഷ് ചൗള, സഞ്ജയ് ബാംഗര്‍, ആകാശ് ചോപ്ര, ചേതേശ്വര്‍ പൂജാര എന്നിവരാണ് നിലവിലെ സ്‌ക്വാഡ് ഡെപ്തിന്റെയും താരങ്ങളുടെ ഫോമിന്റെയും അടിസ്ഥാനത്തില്‍ തങ്ങളുടെ പ്ലേ ഓഫ് പ്രവചനങ്ങള്‍ നടത്തിയത്.
ഈ പത്ത് താരങ്ങളും ഒരുപോലെ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തുമെന്നാണ് പ്രവചിക്കുന്നത്. ഏഴ് താരങ്ങള്‍ പഞ്ചാബ് കിങ്‌സ് ആദ്യ നാലില്‍ പ്രവേശിക്കുമെന്ന് പ്രവചിക്കുമ്പോള്‍ ആറ് പേര്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനും നാല് പേര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനും സാധ്യത കല്‍പ്പിക്കുന്നുണ്ട്.
ഒരോ താരങ്ങളുടെയും പ്ലേ ഓഫ് പ്രവചനങ്ങള്‍ പരിശോധിക്കാം,
ഇര്‍ഫാന്‍ പത്താന്‍: മുംബൈ ഇന്ത്യന്‍സ്, ദല്‍ഹി ക്യാപ്പിറ്റല്‍സ്, പഞ്ചാബ് കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ്.
ഫാഫ് ഡു പ്ലെസി: മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിങ്‌സ്, ദല്‍ഹി ക്യാപ്പിറ്റല്‍സ്/ ചെന്നൈ സൂപ്പര്‍ കിങ്‌സ്.
വരുണ്‍ ആരോണ്‍: സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ചെന്നൈ സൂപ്പര്‍ കിങ്‌സ്.
ഹനുമ വിഹാരി: മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ദല്‍ഹി ക്യാപ്പിറ്റല്‍സ്, പഞ്ചാബ് കിങ്‌സ്.
ലക്ഷ്മിപതി ബാലാജി: മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ചെന്നൈ സൂപ്പര്‍ കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്.
മുഹമ്മദ് കൈഫ്: മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിങ്‌സ്, ദല്‍ഹി ക്യാപ്പിറ്റല്‍സ്.
പിയൂഷ് ചൗള: മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, പഞ്ചാബ് കിങ്‌സ്.
സഞ്ജയ് ബാംഗര്‍: മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിങ്‌സ്, ദല്‍ഹി ക്യാപ്പിറ്റല്‍സ്.
ആകാശ് ചോപ്ര: മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു , ദല്‍ഹി ക്യാപ്പിറ്റല്‍സ്, പഞ്ചാബ് കിങ്‌സ്.
ചേതേശ്വര്‍ പൂജാര: മുംബൈ ഇന്ത്യന്‍സ്, ഗുജറാത്ത് ടൈറ്റന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്.
അതേസമയം, കഴിഞ്ഞ ദിവസം ബി.സി.സി.ഐ ലീഗ് ഘട്ടത്തിലെ ശേഷിച്ച മത്സരങ്ങളുടെ ഷെഡ്യൂളുകള്‍ പുറത്തുവിട്ടിരുന്നു. ആകെ 70 മത്സരങ്ങളുടെ ചിത്രമാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. മെയ് 24നാണ് ഐ.പി.എല്ലിലെ അവസാന ലീഗ് ഘട്ട മത്സരം.
12ലധികം നഗരങ്ങളിലായാണ് മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ബെംഗളൂരു, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ദല്‍ഹി, അഹമ്മദാബാദ്, ഹൈദരാബാദ്, ലഖ്‌നൗ, ജയ്പൂര്‍ എന്നിവയ്ക്ക് പുറമെ ഗുവാഹത്തി, റായ്പൂര്‍, ധര്‍മശാല, ന്യൂ ചണ്ഡീഗഡ് (മുല്ലാന്‍പൂര്‍) എന്നിവിടങ്ങളിലും ഐ.പി.എല്‍ മത്സരങ്ങളെത്തും.
ലീഗ് ഘട്ട പോരാട്ടങ്ങളുടെ ലിസ്റ്റ് മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പ്ലേ ഓഫ് മത്സരങ്ങളുടെയും ഫൈനലിന്റെയും വേദികളും തീയതികളും പിന്നീട് പ്രഖ്യാപിക്കും