അവനൊരു മാന്ത്രിക ക്രിക്കറ്റര്‍, തന്റെ 200% നല്‍കുന്നു; ഇന്ത്യന്‍ സൂപ്പര്‍ താരത്തെ കുറിച്ച് ശ്രീകാന്ത്
Cricket
അവനൊരു മാന്ത്രിക ക്രിക്കറ്റര്‍, തന്റെ 200% നല്‍കുന്നു; ഇന്ത്യന്‍ സൂപ്പര്‍ താരത്തെ കുറിച്ച് ശ്രീകാന്ത്
ഫസീഹ പി.സി.
Tuesday, 12th May 2026, 3:00 pm

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഓള്‍റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. ക്രുണാല്‍ ഒരു മാന്ത്രിക ക്രിക്കറ്ററാണെന്നും എല്ലാ മേഖലയിലും താരം തന്റെ 200% നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുംബൈ ഇന്ത്യന്‍സിനെതിരെ നടത്തിയത് ഒരു ഒറ്റയാള്‍ പോരാട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ശ്രീകാന്ത്.

ക്രിസ് ശ്രീകാന്ത്. Photo: Cricket Central/x.com

‘അവന്‍ (ക്രുണാല്‍ പാണ്ഡ്യ) ഒരു മാന്ത്രിക ക്രിക്കറ്ററാണ്. ബാറ്റിങ്ങിലായാലും ബൗളിങ്ങിലായാലും ഫീല്‍ഡിങ്ങിലായാലും അവന്‍ തന്റെ 200% ശതമാനം നല്‍കുന്നു.

മുംബൈ ഇന്ത്യന്‍സിനെതിരെ നമ്മള്‍ കണ്ടത് ഒരു ഒറ്റയാള്‍ പോരാട്ടമായിരുന്നു. അതിമനോഹരമായ ഷോട്ടുകളും ടീമിന് ഏറ്റവും ആവശ്യമുള്ള സമയത്ത് സിക്സറുകള്‍ പറത്തിയതും ഈ പ്രകടനം കൂടുതല്‍ മികവുള്ളതാക്കി,’ മഞ്ജരേക്കര്‍ പറഞ്ഞു.

മെയ് പത്തിന് ആര്‍.സി.ബിയും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരത്തില്‍ ക്രുണാല്‍ മികച്ച പ്രകടനം നടത്തിയിരുന്നു. 46 പന്തില്‍ 73 റണ്‍സെടുത്താണ് ബാറ്റിങ്ങില്‍ തിളങ്ങിയത്. ഒരുഘട്ടത്തില്‍ വിക്കറ്റുകള്‍ വീണ് സമ്മര്‍ദത്തിലായ ആര്‍.സി.ബിക്ക് പുതുജീവന്‍ നല്‍കിയത് താരത്തിന്റെ ഈ ഇന്നിങ്സായിരുന്നു.

ക്രുണാൽ പാണ്ഡ്യ. Photo: Royal Challengers Bengaluru/x.com

മുംബൈക്കെതിരെ ബൗളിങ്ങില്‍ വിക്കറ്റുകള്‍ ഒന്നും വീഴ്ത്താന്‍ സാധിച്ചിരുന്നില്ലെങ്കിലും ക്രുണാല്‍ ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു. മൂന്ന് ഓവര്‍ എറിഞ്ഞ ഓള്‍ റൗണ്ടര്‍ 26 റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്.

സീസണില്‍ ഇതുവരെ 11 ഇന്നിങ്സ് അവസാനിക്കുമ്പോള്‍ ഒരു അര്‍ധ സെഞ്ച്വറിയടക്കം ക്രുണാല്‍ 141 റണ്‍സെടുത്തിട്ടുണ്ട്. പത്ത് വിക്കറ്റുകളും താരം തന്റെ അക്കൗണ്ടില്‍ ചേര്‍ത്തു. 150.00 ബാറ്റ് സ്‌ട്രൈക്ക് റേറ്റും 7.46 ബൗളിങ് എക്കോണമിയുമാണ് താരത്തിനുള്ളത്.

നാളെയാണ് (മെയ് 13) ബെംഗളൂരുവിന്റെ അടുത്ത മത്സരം. തുടക്കത്തിലെ തോല്‍വിക്ക് ശേഷം തുടര്‍ വിജയങ്ങളുമായി ഉയിര്‍ത്തെഴുന്നേറ്റ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് എതിരാളികള്‍. ന്യൂ റായ്പൂരാണ് മത്സരത്തിന്റെ വേദി.

Content Highlight: IPL 2026: Kris Srikanth says RCB’s Krunal Pandya is a maverick cricketer

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി