ഹിറ്റായി ഹിറ്റ്മാന്‍; വാര്‍ണറിനെ പടിയിറക്കി തലപ്പത്ത്!
Cricket
ഹിറ്റായി ഹിറ്റ്മാന്‍; വാര്‍ണറിനെ പടിയിറക്കി തലപ്പത്ത്!
ഫസീഹ പി.സി.
Sunday, 29th March 2026, 10:03 pm

ഐ.പി.എല്ലില്‍ ചരിത്രം കുറിച്ച് സൂപ്പര്‍ താരം രോഹിത് ശര്‍മ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന നേട്ടമാണ് മുന്‍ നായകന്‍ തന്റെ പേരിലാക്കിയത്.

ഓസീസ് സൂപ്പര്‍ താരവും ഐ.പി.എല്‍ ഇതിഹാസവുമായ ഡേവിഡ് വാര്‍ണറിനെ മറികടന്നാണ് രോഹിത്തിന്റെ മുന്നേറ്റം. ഐ.പി.എല്‍ 2026ല്‍ നടന്നു കൊണ്ടിരിക്കുന്ന മത്സരത്തില്‍ കെ.കെ.ആറിനെതിരെ 11 റണ്‍സ് എടുത്തതോടെയാണ് താരത്തിനെ ഈ നേട്ടം തേടിയെത്തിയത്.

1093 റണ്‍സുമായായിരുന്നു വാര്‍ണര്‍ കൊല്‍ക്കത്തക്കെതിരെ ടോപ് സ്‌കോറര്‍ സ്ഥാനം അലങ്കരിച്ചിരുന്നത്. അതാണ് ഇപ്പോള്‍ രോഹിത് പഴങ്കഥയാക്കിയത്.

ഐ.പി.എല്ലില്‍ കൊല്‍ക്കത്തയ്ക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം

രോഹിത് ശര്‍മ – 1103*

ഡേവിഡ് വാര്‍ണര്‍ – 1093

വിരാട് കോഹ്ലി – 1021

ശിഖര്‍ ധവാന്‍ – 907

അതേസമയം, മറുപടി ബാറ്റിങ് ആരംഭിച്ച മുംബൈ നാല് ഓവറുകള്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 49 റണ്‍സെടുത്തിട്ടുണ്ട്. 13 പന്തില്‍ 28 റണ്‍സുമായി റയാന്‍ റിക്കില്‍ട്ടണും 11 പന്തില്‍ 20 റണ്‍സുമായി രോഹിത് ശര്‍മയുമാണ് ക്രീസിലുള്ളത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നാല് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെടുത്തിരുന്നു. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയുടെയും യുവതാരം അംഗ്രിഷ് രഘുവംശിയുടെയും അര്‍ധ സെഞ്ച്വറി മികവിലായിരുന്നു ഇത്.

രഹാനെ 40 പന്തില്‍ 67 റണ്‍സെടുത്തപ്പോള്‍ രഘുവംശി 29 പന്തില്‍ 51 റണ്‍സും സ്‌കോര്‍ ചെയ്തു. ഇവര്‍ക്കൊപ്പം ഫിന്‍ അലന്‍ 17 പന്തില്‍ 37 റണ്‍സും റിങ്കു സിങ് 21 പന്തില്‍ പുറത്താവാതെ 33 റണ്‍സും സംഭാവന ചെയ്തു.

മുംബൈക്കായി ഷര്‍ദുല്‍ താക്കൂര്‍ മൂന്ന് വിക്കറ്റുകള്‍ നേടി ഹര്‍ദിക് പാണ്ഡ്യ ഒരു വിക്കറ്റും വീഴ്ത്തി.

Content Highlight: IPL 2026:  KKR vs MI: Rohit Sharma surpassed David Warner  in most runs against KKR in IPL

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി