അടിച്ചവരില്‍ ഒന്നാമന്‍ ചെന്നൈ, കൊണ്ടവരില്‍ ഒന്നാമത് പഞ്ചാബ്; ഐ.പി.എല്ലിലെ 'ഡബിള്‍ സെഞ്ച്വറി'കളിങ്ങനെ
IPL
അടിച്ചവരില്‍ ഒന്നാമന്‍ ചെന്നൈ, കൊണ്ടവരില്‍ ഒന്നാമത് പഞ്ചാബ്; ഐ.പി.എല്ലിലെ 'ഡബിള്‍ സെഞ്ച്വറി'കളിങ്ങനെ
ആദര്‍ശ് എം.കെ.
Friday, 20th March 2026, 3:26 pm

 

ഐ.പി.എല്‍ പൂരം കൊടിയേറാന്‍ ഇനി ദിവസങ്ങളുടെ മാത്രം കാത്തിരിപ്പ്. ഐ.സി.സിയുടെ ക്രിക്കറ്റ് കലണ്ടറിനെ തന്നെ നിയന്ത്രിക്കുന്ന തരത്തിലേക്ക് വളര്‍ന്നുവന്ന ഇന്ത്യയുടെ ഫ്രാഞ്ചൈസി ലീഗിന്റെ 19ാം പതിപ്പ് മാര്‍ച്ച് 28നാണ് ആരംഭിക്കുന്നത്. ഈ സീസണിലെ കന്നിയങ്കത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മുന്‍ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും.

റോയല്‍ ചലഞ്ചേഴ്‌സിന്റെ തട്ടകമായ ചിന്നസ്വാമി സ്‌റ്റേഡിയമാണ് ഉദ്ഘാടന മത്സരത്തിന് വേദിയാകുന്നത്. 2008ലെ ആദ്യ സീസണിന് ശേഷം ഇതാദ്യമായാണ് ചിന്നസ്വാമി ഐ.പി.എല്ലിന്റെ ഓപ്പണിങ് മാച്ചിന് ആതിഥേയത്വം വഹിക്കുന്നത്.

ടി-20 ലോകകപ്പിലെ വെടിക്കെട്ട് വീരന്‍മാര്‍ വിവിധ ടീമുകളിലായി അണിനിരക്കുമ്പോള്‍ കാണികള്‍ക്ക് വിരുന്നൊരുങ്ങുമെന്നുറപ്പാണ്. ഒരുകാലത്ത് ടി-20 ഫോര്‍മാറ്റില്‍ അപ്രാപ്യമെന്ന് കരുതിയ 200 റണ്‍സിന്റെ ടോട്ടലുകള്‍ ഇപ്പോള്‍ ടൂര്‍ണമെന്റിലെ സ്ഥിരം കാഴ്ചയാണ്.

ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവുമധികം തവണ 200+ ടോട്ടല്‍ സ്വന്തമാക്കിയ ടീം. വാതുവെപ്പിന്റെ പേരില്‍ രണ്ട് സീസണില്‍ വിലക്ക് നേരിട്ടെങ്കിലും 35 തവണ 200+ അടിച്ചാണ് സൂപ്പര്‍ കിങ്‌സ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.

കിരീടവുമായി സി.എസ്.കെ

ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ 200+ റണ്‍സ് നേടിയ ടീമുകള്‍

(ടീം – എത്ര തവണ)

ചെന്നൈ സൂപ്പര്‍ കിങ്‌സ് – 35

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 34

പഞ്ചാബ് കിങ്‌സ് – 32

മുംബൈ ഇന്ത്യന്‍സ് – 31

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 29

രാജസ്ഥാന്‍ റോയല്‍സ് – 26

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 26

ദല്‍ഹി ക്യാപ്പിറ്റല്‍സ് – 19

ഗുജറാത്ത് ടൈറ്റന്‍സ് – 16

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 13

അടിച്ചവരില്‍ ഒന്നാമന്‍ സൂപ്പര്‍ കിങ്‌സാണെങ്കില്‍ അടി കൊണ്ടവരില്‍ ഒന്നാമന്‍ പഞ്ചാബ് കിങ്‌സാണ്. 37 തവണയാണ് വിവധ ടീമുകള്‍ പഞ്ചാബിനെതിരെ 200 അടിച്ചെടുത്തത്.

ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ 200+ റണ്‍സ് വഴങ്ങിയ ടീമുകള്‍

പഞ്ചാബ് കിങ്‌സ് – 37

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 32

ദല്‍ഹി ക്യാപ്പിറ്റല്‍സ് – 29

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 28

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 26

രാജസ്ഥാന്‍ റോയല്‍സ് – 26

ചെന്നൈ സൂപ്പര്‍ കിങ്‌സ് – 25

മുംബൈ ഇന്ത്യന്‍സ് – 24

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 17

ഗുജറാത്ത് ജയന്റ്‌സ് – 12

ഈ സീസണില്‍ ഈ സ്റ്റാറ്റുകള്‍ പൂര്‍ണമായും മാറി മറിയുമെന്നുറപ്പാണ്.

 

Content Highlight: IPL 2026: IPL Teams with Most 200+ Scored & Most 200+ Conceded

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.