ഐ.പി.എല്‍ 2026ല്‍ തുടര്‍ തോല്‍വിയുമായി വലയുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന് ആശ്വാസം. പരിക്കേറ്റ സൗത്ത് ആഫ്രിക്കന്‍ താരം ഡെവാള്‍ഡ് ബ്രെവിസ് മടങ്ങിയെത്തുന്നുവെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.
ഐ.പി.എല്‍ 2026ല്‍ തുടര്‍ തോല്‍വിയുമായി വലയുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന് ആശ്വാസം. പരിക്കേറ്റ സൗത്ത് ആഫ്രിക്കന്‍ താരം ഡെവാള്‍ഡ് ബ്രെവിസ് മടങ്ങിയെത്തുന്നുവെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.
എന്നാല്‍, ബ്രെവിസ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് എതിരെയുള്ള മത്സരത്തില്‍ ഇറങ്ങില്ല. നാളെയാണ് (ഏപ്രില്‍ അഞ്ച്) ഈ മത്സരം നടക്കുക. ആര്‍.സി.ബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയമാണ് ഈ മത്സരത്തിന്റെ വേദി.
Break – Dewald Brevis to play the game on 11th Apr vs DC
— Rohit Juglan (@rohitjuglan) April 4, 2026
മൂന്നാം മത്സരത്തില്‍ ഇറങ്ങില്ലെങ്കിലും ബ്രെവിസ് ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള മത്സരത്തില്‍ കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ 11നാണ് ഈ മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. റേവ് സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് രോഹിത് ജുഗ്ലാനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഐ.പി.എല്ലില്‍ ആദ്യ മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലനത്തിനിടെയാണ് ബ്രെവിസിന് പരിക്കേറ്റത്. സൈഡ് സ്ട്രെയിനാണ് താരത്തിന് വിനയായത്. അത് സീസണിലെ രാജസ്ഥാന്‍ റോയല്‌സിനെതിരെയുള്ള ആദ്യ മത്സരവും പഞ്ചാബ് കിങ്‌സിനെതിരെയുള്ള രണ്ടാം മത്സരവും താരത്തിന് നഷ്ടമായി.
പഞ്ചാബ് കിങ്‌സിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായി ബ്രെവിസ് സി.എസ്.കെ ക്യാമ്പില്‍ എത്തിയിരുന്നു. എന്നാല്‍, പരിക്കില്‍ നിന്ന് മുക്തനാവാത്തതിനാല്‍ പുറത്തിരിക്കുകയായിരുന്നു.

ഡെവാൾഡ് ബ്രെവിസ്.
ഈ രണ്ട് മത്സരത്തിലും ചെന്നൈ സൂപ്പര്‍ കിങ്സ് തോല്‍വി വഴങ്ങിയിരുന്നു. അതിനാല്‍ തന്നെ ബ്രെവിസ് തിരിച്ചെത്തുന്നത് സി. എസ്. കെ യ്ക്ക് വലിയ ആശ്വാസമാണ്.
അതേസമയം, പരിക്കേറ്റ് പുറത്തിരിക്കുന്ന സൂപ്പര്‍ താരം എം.എസ് ധോണിയുടെ മടങ്ങി വരവിന്റെ കാര്യം വ്യക്തമല്ല. മുന്‍ നായകന്‍ ടീമിനൊപ്പം ചേരുകയും പരിശീലനം നടത്തുകയും ചെയ്യുന്നുണ്ട്.
നേരത്തെ, ചെന്നൈ ധോണി രണ്ട് ആഴ്ച കളിക്കില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ മത്സരത്തിന് മുന്നോടിയായി താരം പരിശീലനത്തില്‍ സജീവമായത് ശുഭസൂചനയായാണ് ആരാധകര്‍ വിലയിരുത്തുന്നത്.
Content Highlight: IPL 2026: Dewald Brevis is set to play in CSK vs DC match in April 11: Report