2026 ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കിയിരുന്നു. ഗുവാഹത്തിയിലെ ബര്‍സാപാരയില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ടീം ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തിയത്.
2026 ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കിയിരുന്നു. ഗുവാഹത്തിയിലെ ബര്‍സാപാരയില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ടീം ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തിയത്.
ചെന്നൈ ഉയര്‍ത്തിയ 128 റണ്‍സിന്റെ വിജയലക്ഷ്യം രാജസ്ഥാന്‍ റോയല്‍സ് 47 പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ഓപ്പണര്‍മാര്‍ നല്‍കിയ വെടിക്കെട്ട് തുടക്കത്തിന്റെ കരുത്തിലാണ് ഹല്ലാ ബോല്‍ ആര്‍മിയുടെ അനായാസ വിജയം.

വൈഭവ് സൂര്യവംശി. Photo: CricketGully/x.com
മത്സരത്തില്‍ യുവതാരം വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറിയടിച്ച് തിളങ്ങിയിരുന്നു. 17 പന്തില്‍ 52 റണ്‍സായിരുന്നു ഇടം കൈയ്യന്‍ ബാറ്റര്‍ അടിച്ചെടുത്തത്. 305.88 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ബാറ്റേന്തിയ 15 കാരന്റെ ബാറ്റില്‍ നിന്ന് പിറന്നത് അഞ്ച് സിക്സും നാല് ഫോറുമാണ്.
ചെന്നൈക്കെതിരെ നേരിട്ട 15ാം പന്തില്‍ സിക്സര്‍ പറത്തിയാണ് വൈഭവ് തന്റെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇതോടെ ഒരു സൂപ്പര്‍ നേട്ടത്തില്‍ ഒരിക്കല്‍ കൂടി താരം തന്റെ പേര് എഴുതി ചേര്‍ത്തു. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമാണെന്ന നേട്ടമാണ് ഓപ്പണര്‍ നേടിയത്.
തന്റെ തന്നെ റെക്കോഡ് പഴങ്കഥയാക്കിയാണ് വൈഭവ് ഈ നേട്ടത്തില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. 2024 സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ താരം 17 പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. അതാണ് ഇപ്പോള്‍ താരം മറികടന്നത്.
(പന്ത് – താരം – എതിരാളി – വര്‍ഷം എന്നീ ക്രമത്തില്‍)
13 – യശസ്വി ജെയ്സ്വാള്‍ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 2023
15 – വൈഭവ് സൂര്യവംശി – ചെന്നൈ സൂപ്പര്‍ കിങ്സ് – 2026*
17 – വൈഭവ് സൂര്യവംശി – ഗുജറാത്ത് ടൈറ്റന്‍സ് – 2024
18 – ജോസ് ബട്‌ലര്‍ – ദല്‍ഹി ഡെയര്‍ ഡെവിള്‍സ് – 2018
ഏപ്രില്‍ നാലിനാണ് ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയമാണ് വേദി.
Content Highlight: IPL 2026: CSK vs RR: Vaibhav Sooryavanshi registeres second fastest fifty for RR in IPL