ടി – 20 ക്രിക്കറ്റില്‍ മറ്റൊരു ചരിത്ര നേട്ടവും സ്വന്തമാക്കി സൂപ്പര്‍ താരം അഭിഷേക് ശര്‍മ. കുട്ടി ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരം എന്ന നേട്ടമാണ് ഓപ്പണര്‍ സ്വന്തമാക്കിയത്. സൂപ്പര്‍ താരം വിരാട് കോഹ്‌ലിയോടൊപ്പമാണ് ഇടം കൈയ്യന്‍ ബാറ്റര്‍ ഈ നേട്ടം പങ്കിടുന്നത്. ഇരുവരും ടി – 20യില്‍ അടിച്ചത് ഒമ്പത് സെഞ്ച്വറികളാണ്.
2026 ഐ.പി.എല്ലില്‍ നടക്കുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ് – ദല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിലാണ് അഭിഷേക് സെഞ്ച്വറിയടിച്ചത്. നേരിട്ട 47ാം പന്തിലായിരുന്നു താരം മൂന്നക്കം കടന്നത്. ഇത് ഇന്ത്യന്‍ ഓപ്പണറുടെ രണ്ടാമത്തെ ഐ.പി.എല്‍ സെഞ്ച്വറിയാണ്. ഇതോടെയാണ് 25കാരന്‍ ഈ നേട്ടം സ്വന്തമാക്കിയത്.
സെഞ്ച്വറി നേടിയ അഭിഷേക് ശർമ. Photo: IndianPremierLeague/x.com
ടി – 20 യില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരങ്ങള്‍