ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു വിജയം സ്വന്തമാക്കുകയും ഒന്നാം ക്വാളിഫെയറിന് യോഗ്യതയും നേടുകയും ചെയ്തിരുന്നു. ലഖ്നൗവിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് റോയല്‍ ചലഞ്ചേഴ്സ് നേടിയത്.
മത്സരത്തില്‍ ക്യാപ്റ്റന്‍ റിഷബ് പന്തിന്റെ കരുത്തില്‍ ലഖ്നൗ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങില്‍ ബെംഗളൂരു നാല് വിക്കറ്റ് നഷ്ടപ്പെടുത്തി നാല് പന്തുകള്‍ ബാക്കി നില്‍ക്കെ വിജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താനും റോയല്‍ ചലഞ്ചേഴ്സിനായി.
They are pumped up & HOW 🥳@RCBTweets enter the 🔝 2️⃣ with momentum led by their charismatic skipper Jitesh Sharma 🔥
Scorecard ▶ https://t.co/h5KnqyuYZE #TATAIPL | #LSGvRCB pic.twitter.com/N0YAz0f95u
— IndianPremierLeague (@IPL) May 27, 2025
മത്സരത്തില്‍ ബെംഗളൂരുവിനായി സൂപ്പര്‍ താരം വിരാട് കോഹ്ലി അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയിരുന്നു. 30 പന്തില്‍ 54 റണ്‍സാണ് ലഖ്നൗവിനെതിരെ വിരാട് സ്വന്തമാക്കിയത്. 180 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത താരം ഇന്നിങ്സില്‍ പത്ത് ഫോറുകളാണ് അടിച്ചെടുത്തത്.
ലഖ്നൗവിനെതിരെ അര്‍ധ സെഞ്ച്വറി നേടിയതോടെ ഒരു സീസണില്‍ കൂടി 600 റണ്‍സ് പിന്നിടാന്‍ വിരാടിനായി. പതിനെട്ടാം സീസണില്‍ 13 മത്സരങ്ങളില്‍ നിന്ന് 602 റണ്‍സാണ് താരത്തിനുള്ളത്. ഇതോടെ ഒരു സ്പെഷ്യല്‍ നേട്ടവും ബെംഗളൂരു മുന്‍ നായകന് സ്വന്തം പേരില്‍ കുറിക്കാനായി.

ഏറ്റവും കൂടുതല്‍ സീസണുകളില്‍ 600+ സ്കോര്‍ നേടുന്ന താരമായിരിക്കുകയാണ് വിരാട്. ദല്‍ഹി ക്യാപിറ്റല്‍സ് താരം കെ.എല്‍. രാഹുലിനെ പിന്തള്ളിയാണ് കോഹ്ലി ഒന്നാമതെത്തിയത്. അഞ്ച് വ്യത്യസ്ത സീസണുകളിലാണ് വിരാട് 600+ സ്കോര്‍ കണ്ടെത്തുന്നത്.
ഏറ്റവും കൂടുതല്‍ സീസണുകളില്‍ 600+ സ്കോര്‍ നേടുന്ന താരങ്ങള്‍, എണ്ണം
വിരാട് കോഹ്ലി – 5
കെ.എല്‍. രാഹുല്‍ – 4
ക്രിസ് ഗെയ്ല് – 3
ഡേവിഡ് വാര്‍ണര്‍ – 3

മത്സരത്തില്‍ ബെംഗളൂരു ക്യാപ്റ്റന്‍ ജിതേഷ് ശര്‍മയും വെടിക്കെട്ട് ബാറ്റിങ്ങുമായി തിളങ്ങി. 33 പന്തില്‍ 85 റണ്‍സെടുത്താണ് ബെംഗളൂരുവിനെ വിജയ തീരമണിയിച്ചത്. ഇരുവര്‍ക്കും പുറമെ മായങ്ക് അഗര്‍വാള്‍ (23 പന്തില്‍ 41), ഫില്‍ സാള്‍ട്ട് (19 പന്തില്‍ 30) എന്നിവരും മികച്ച പ്രകടനം നടത്തി.
Content Highlight: IPL 2025: RCB vs LSG: Virat Kohli becomes the batter to score 600+ runs in most seasons in IPL
