ഐ.പി.എല്ലില്‍ ഇന്ന് (വെള്ളി) നടക്കാനിരുന്ന ലഖ്‌നൗ- ബെംഗളൂരു പോരാട്ടം മാറ്റിവെക്കുമെന്ന് ബി.സി.സി.ഐ. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷ സാഹചര്യത്തിലാണ് തീരുമാനം. നാളെ (ശനി) ഐ.പി.എല്‍ നടത്തിപ്പിനെക്കുറിച്ച് വ്യക്തമാക്കുമെന്നും ബി.സി.സി.ഐ പറഞ്ഞു.
ഐ.പി.എല്ലില്‍ ഇന്ന് (വെള്ളി) നടക്കാനിരുന്ന ലഖ്‌നൗ- ബെംഗളൂരു പോരാട്ടം മാറ്റിവെക്കുമെന്ന് ബി.സി.സി.ഐ. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷ സാഹചര്യത്തിലാണ് തീരുമാനം. നാളെ (ശനി) ഐ.പി.എല്‍ നടത്തിപ്പിനെക്കുറിച്ച് വ്യക്തമാക്കുമെന്നും ബി.സി.സി.ഐ പറഞ്ഞു.
ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് – പഞ്ചാബ് കിങ്‌സ് മത്സരം ഉപേക്ഷിച്ചിരുന്നു. അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ പ്രകോപനം സൃഷ്ടിക്കുകയും സംഘര്‍ഷ സാഹചര്യം പ്രതികൂലമാവുകയും ചെയ്തതിന് പിന്നാലെയാണ് മത്സരം ഉപേക്ഷിച്ചത്.
🚨 PBKS vs DC MATCH HAS BEEN CALLED OFF 🚨 [Espn Cricinfo] pic.twitter.com/hZtb1muq2N
— Johns. (@CricCrazyJohns) May 8, 2025
സ്റ്റേഡിയത്തിലെ എല്ലാ ഫ്‌ളെഡ് ലൈറ്റുകളും അണയ്ക്കുകയും എല്ലാ കാണികളെയും സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മത്സരം പൂര്‍ണമായും ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. സംഘര്‍ഷ സാഹര്യത്തില്‍ ഇന്ത്യയിലെ നിരവധി സ്ഥലങ്ങള്‍ ബ്ലാക്ക് ഔട്ടിലേക്ക് കടന്നിരുന്നു.
മഴമൂലം ടോസ് വൈകിയ മത്സരത്തില്‍ മികച്ച തുടക്കമാണ് ലഭിച്ചത്. പത്ത് ഓവറില്‍ 120 റണ്‍സാണ് ഓപ്പണര്‍മാര്‍ അടിച്ചെടുത്തത്. പ്രഭ്സിമ്രാന്‍ സിങ്ങും പ്രിയാന്‍ഷ് ആര്യയും അര്‍ധ സെഞ്ച്വറി നേടിയിരുന്നു.
10.1 ഓവറില്‍ ടി. നടരാജന് വിക്കറ്റ് നല്‍കി പ്രിയാന്‍ഷ് പുറത്തായി. 34 പന്തില്‍ 70 റണ്‍സ് നേടി നില്‍ക്കവെയാണ് പ്രിയാന്‍ഷ് മടങ്ങിയത്. ശ്രേയസ് കളത്തിലിറങ്ങിയതിന് പിന്നാലെയാണ് മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.
അതേസമയം ഡ്രോണും യുദ്ധവിമാനങ്ങളും ഉപയോഗിച്ചുള്ള പാകിസ്ഥാന്റെ ആക്രമണത്തിന് ഇന്ത്യ വലിയ പ്രതിരോധം തീര്‍ക്കുകയും പാകിസ്ഥാന്റെ എല്ലാ ആക്രമണ ശ്രമങ്ങളും ഇന്ത്യന്‍ സൈന്യം തകര്‍ക്കുകയുമായിരുന്നു. മാത്രമല്ല പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്‌ലാമാബാദ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇന്ത്യ കനത്ത തിരിച്ചടിയും നല്‍കി.
67 ഓളം ഡ്രോണുകള്‍ സേന വെടിവെച്ചിട്ടതായാണ് റിപ്പോര്‍ട്ട്. പാകിസ്ഥാന്റെ എഫ് 16 വിമാനം ഇന്ത്യ വെടിവെച്ചിട്ടു. പാകിസ്ഥാന്റെ രണ്ട് ജെ.എസ് 17 വിമാനങ്ങളും ഇന്ത്യ തകര്‍ത്തു.
Content Highlight: IPL 2025: BCCI says IPL match will be postponed due to tension between India and Pakistan