ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടി-20 മത്സരത്തിലെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ, ഇന്ത്യന്‍ ടീമിന്റെ ലോവര്‍ ഓര്‍ഡര്‍ ഫിനിഷറുടെ റോളിനെക്കുറിച്ച് പ്രശംസയുമായി മുന്‍ താരം തിരുമലസെട്ടി സുമന്‍.

26കാരനായ യുവതാരം നമന്‍ ധിർ ആണ് ഇന്ത്യയുടെ ഫിനിഷര്‍ പ്രശ്‌നത്തിന് പരിഹാരമെന്ന് അദ്ദേഹം വ്യക്തമാക്കി.

ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന മത്സരത്തില്‍ 226 റണ്‍സിന്റെ വലിയ വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് ശേഷിക്കെയാണ് മറികടന്നത്. ഈ വിജയത്തിന് ശേഷം തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് നമാന്‍ ധീറിന്റെ പ്രകടനത്തെ സുമന്‍ പ്രശംസിച്ചത്.

തിരുമലസെട്ടി സുമന്‍

‘ഏഴാം നമ്പറില്‍ നമന്‍ ധിര്‍. ഹര്‍ദിക് പാണ്ഡ്യയുടെ സ്ഥാനത്തേക്ക് ഒരു ഫിനിഷറെയാണ് ഇന്ത്യ അന്വേഷിച്ചിരുന്നത്, അവന്‍ അതിനുള്ള ഉത്തരമാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ കഴിഞ്ഞ മത്സരത്തില്‍ പോലും അവന്‍ 400 സ്‌ട്രൈക്ക് റേറ്റിലാണ് കളിച്ചത്.

ഈ മത്സരത്തിലും ഉയര്‍ന്ന സമ്മര്‍ദത്തിനിടയിലും അവന്‍ നിര്‍ണായക റണ്‍സ് നേടി. സമ്മര്‍ദത്തെ അവന്‍ നേരിട്ട രീതി വളരെ ശാന്തവും പക്വതയാര്‍ന്നതുമായിരുന്നു.

വളരെ പ്രധാനപ്പെട്ട ആ ഏഴാം നമ്പര്‍ സ്ഥാനത്തിന് അവന്‍ തീര്‍ച്ചയായും അനുയോജ്യനായ വ്യക്തിയായി കാണപ്പെടുന്നു. അവന്‍ എത്ര മികച്ചൊരു കണ്ടെത്തലാണ്, തികച്ചും അവിശ്വസനീയനായൊരു താരം,’ തിരുമലസെട്ടി സുമന്‍ പറഞ്ഞു.

ക്രൈസ്റ്റ് ചര്‍ച്ചില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 15 പന്ത് നേരിട്ട് പുറത്താകാതെ 42 റണ്‍സാണ് താരം സ്വന്തമാക്കിയത്. അഞ്ച് ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായും ധിറിന്റെ ഇന്നിങ്‌സ്.

ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍ സ്ട്രാറ്റജിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

‘ഇന്ത്യ വരുണ്‍ ചക്രവര്‍ത്തിയെ ഒഴിവാക്കി നിതീഷ് കുമാര്‍ റെഡ്ഡിയെ എട്ടാം നമ്പറില്‍ ഒരു ഓള്‍ റൗണ്ടറായി കളിപ്പിച്ച് ബാറ്റിങ് നിര ശക്തിപ്പെടുത്തി. ഇതൊരു മികച്ച തന്ത്രമാണ്.

200 റണ്‍സിന് മുകളിലുള്ള വിജയലക്ഷ്യങ്ങള്‍ പിന്തുടരുമ്പോള്‍ ഇത്തരം തന്ത്രങ്ങള്‍ നല്ലതാണ്. നിരയില്‍ താഴേക്ക് ബാറ്റര്‍മാരുണ്ടെന്ന് അറിയുമ്പോള്‍ മധ്യനിരയിലെ താരങ്ങള്‍ക്ക് കൂടുതല്‍ സ്വതന്ത്രമായി കളിക്കാന്‍ സാധിക്കും.

ടി20കളില്‍ അവര്‍ ഉപയോഗിക്കുന്ന ഏറ്റവും മികച്ച തന്ത്രമാണിത് എന്നാണ് ഞാന്‍ കരുതുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Thirumalasetti Suman praises Naman Dhir