ടി-20 ലോകകപ്പിനുള്ള സ്ക്വാഡ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയിലും ലോകകപ്പ് ആവേശം അലതല്ലുകയാണ്. രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കിയും ഹര്‍ദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റനാക്കിയുമാണ് ഇന്ത്യ സ്ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്.
യശസ്വി ജെയ്സ്വാളാണ് രണ്ടാം ഓപ്പണര്‍ വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ് എന്നിവരാണ് ടോപ് ഓര്‍ഡറിലെ മറ്റ് താരങ്ങള്‍.
🚨India’s squad for ICC Men’s T20 World Cup 2024 announced 🚨
Let’s get ready to cheer for #TeamIndia #T20WorldCup pic.twitter.com/jIxsYeJkYW
— BCCI (@BCCI) April 30, 2024
വിക്കറ്റ് കീപ്പര്‍ ബാറ്ററായി മലയാളി താരം സഞ്ജു സാംസണ് സ്ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്. സഞ്ജുവിന്റെ കരിയറിലെ ആദ്യ ലോകകപ്പ് ടൂറാണിത്. രാജസ്ഥാന് നായകന് പുറമെ ദല്‍ഹി ക്യാപ്പിറ്റല്‍സ് നായകന് റിഷബ് പന്തും സ്ക്വാഡിന്റെ ഭാഗമാണ്.
ഹര്‍ദിക് പാണ്ഡ്യക്ക് പുറമെ ഓള് റൗണ്ടര്‍മാരായി ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍ എന്നിവരും ലോകകപ്പില്‍ ഇന്ത്യക്കായി കളത്തിലിറങ്ങും.
സ്പെഷ്യലിസ്റ്റ് ബൗളര്‍മാരായി കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരെയാണ് സ്ക്വാഡിന്റെ ഭാഗമാക്കിയിരിക്കുന്നത്.
ഇതിന് പുറമെ ട്രാവലിങ് റിസര്‍വുകളായി ശുഭ്മന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന് എന്നിവരും സ്ക്വാഡിനൊപ്പം വിന്‍ഡീസിലേക്ക് പറക്കും.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഐ.പി.എല്ലിലെ പ്രകടനം ലോകകപ്പ് സെലക്ഷനില്‍ നിര്‍ണായകമായിട്ടുണ്ട്.
മുംബൈ ഇന്ത്യന്‍സില്‍ നിന്നാണ് ലോകകപ്പ് സ്ക്വാഡില്‍ ഏറ്റവുമധികം താരങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. നാല് പേര്. രാജസ്ഥാന് റോയല്‍സില്‍ നിന്നും ദല്‍ഹി ക്യാപ്പിറ്റല്‍സില്‍ നിന്നും നാല് താരങ്ങള്‍ സ്ക്വാഡിന്റെ ഭാഗമാണെങ്കിലും ഇതില്‍ ഒരോ താരങ്ങള്‍ ട്രാവലിങ് റിസര്‍വുകളാണ്.
Now boarding with one team and a billion dreams 💗🇮🇳 pic.twitter.com/XgpHuzNDX4
— Rajasthan Royals (@rajasthanroyals) April 30, 2024
Our 𝗙𝗔𝗡𝗧𝟒𝗦𝗧𝗜𝗖 4⃣ who are ready for the #T20WorldCup 💙🇮🇳 pic.twitter.com/34XtO3fxpq
— Delhi Capitals (@DelhiCapitals) April 30, 2024
ചെന്നൈ സൂപ്പര്‍ കിങ്സില്‍ നിന്നും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവില്‍ നിന്നും രണ്ട് വീതം താരങ്ങള്‍ സ്ക്വാഡിന്റെ ഭാഗമായപ്പോള്‍ പഞ്ചാബ് കിങ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നീ ടീമുകളില്‍ നിന്നും ഓരോ താരങ്ങളും സ്ക്വാഡിന്റെ ഭാഗമാണ്.
The heroes unite for the dream again! 🥳🇮🇳#Whistle4Blue #T20WorldCup 🦁💛 pic.twitter.com/cGRxhzELhi
— Chennai Super Kings (@ChennaiIPL) April 30, 2024
സണ്‍റൈസേഴ്സ് ഹൈദരാബാദ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ടീമുകളില്‍ നിന്നും ലോകകപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡില്‍ നിലവില്‍ പ്രാതിനിധ്യമില്ല.
ഐ.പി.എല്ലിലെ ഓരോ ടീമുകളില്‍ നിന്നും ലോകകപ്പ് സ്ക്വാഡില്‍ ഇടം നേടിയ താരങ്ങള്‍
മുംബൈ ഇന്ത്യന്‍സ് – നാല് താരങ്ങള്‍ – രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ
രാജസ്ഥാന് റോയല്‍സ് – 3+1 താരങ്ങള്‍ സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്സ്വാള്‍, യൂസ്വേന്ദ്ര ചഹല്‍, ആവേശ് ഖാന്*
ദല്‍ഹി ക്യാപ്പിറ്റല്‍സ് – 3+1 താരങ്ങള്‍ – റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, ഖലീല്‍ അഹമ്മദ്*
ചെന്നൈ സൂപ്പര്‍ കിങ്സ് – 2 താരങ്ങള്‍ – ശിവം ദുബെ, രവീന്ദ്ര ജഡജേ
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 2 താരങ്ങള്‍ – വിരാട് കോഹ് ലി, മുഹമ്മദ് സിറാജ്
പഞ്ചാബ് കിങ്സ് – 1 താരം – അര്‍ഷ്ദീപ് സിങ്
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്– 1 താരം – റിങ്കു സിങ്*
ഗുജറാത്ത് ടൈറ്റന്‍സ് – 1 താരം – ശുഭ്മന്‍ ഗില്‍*
* ട്രാവലിങ് റിസര്‍വുകള്‍
മെയ് ഒന്നാണ് ടീമുകള്‍ക്ക് ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിക്കാനുള്ള അവസാന ദിവസം. ഡെഡ് ലൈനിന് ഒരു ദിവസം മുമ്പാണ് ഇന്ത്യ സ്ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ടീമുകള്‍ക്ക് മെയ് 25 വരെ ടീമുകളെ ഫൈനലൈസ് ചെയ്യാന്‍ പറ്റുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സ്ക്വാഡില്‍ പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താനും ഒഴിവാക്കലുകള്‍ നടത്താനും ടീമിന് സാധിക്കും.
ജൂണ്‍ ഒന്നിനാണ് ടി-20 ലോകകപ്പ് ആരംഭിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസും അമേരിക്കയുമാണ് ലോകകപ്പിന് ആതിഥേയരാകുന്നത്. ഡാല്ലസില് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ അമേരിക്ക അമേരിക്കാസ് ക്വാളിഫയര്‍ ജയിച്ചെത്തിയ കാനഡയെ നേരിടും.
നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ജൂണ്‍ നാലിനാണ് ആദ്യ മത്സരത്തിനിറങ്ങുന്നത്. ബാര്‍ബഡോസില്‍ നടക്കുന്ന മത്സരത്തില്‍ സ്കോട്ലാന്‍ഡാണ് എതിരാളികള്‍.
അയര്‍ലാന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂണ്‍ അഞ്ചിന് നടക്കുന്ന മത്സരത്തിന് ഈസ്റ്റ് മെഡോയാണ് വേദിയാകുന്നത്.
Content highlight: IPL 2024: Players from each of the IPL teams who made it to the World Cup squad
