സംഭാഷണങ്ങളില്ലാതെ ഹൃദയത്തില്‍ തൊടുന്ന 'ഇനു'; യൂട്യൂബില്‍ ശ്രദ്ധേയമായി 'ഇനു' ഷോര്‍ട് ഫിലിം
Malayalam Short Film
സംഭാഷണങ്ങളില്ലാതെ ഹൃദയത്തില്‍ തൊടുന്ന 'ഇനു'; യൂട്യൂബില്‍ ശ്രദ്ധേയമായി 'ഇനു' ഷോര്‍ട് ഫിലിം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 11th April 2019, 12:08 pm

കോഴിക്കോട്; യൂട്യൂബില്‍ ശ്രദ്ധേയമായി ‘ഇനു’ ഷോര്‍ട്ട് ഫിലിം. ഡയലോഗുകളില്ലാതെ പശ്ചത്തല സംഗീതത്തിന്റെ സഹായത്തോടെ കഥ പറയുന്ന ഈ ചിത്രം ശക്തമായ സന്ദേശം പ്രേക്ഷകന് നല്‍കുന്നുണ്ട്.

ഓട്ടിസം എന്ന അവസ്ഥയെ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് പ്രേക്ഷകന് ചിത്രം കാണിച്ചു തരുന്നുണ്ട്. അമീര്‍ പള്ളിക്കലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഇനു എന്ന നായ ഒട്ടിസം ബാധിച്ച ഒരു കുട്ടിയുടെയും അവന്റെ അമ്മയുടെയും ജീവിതത്തിലേക്ക് കടന്നുവരുമ്പോള്‍ ഉണ്ടാക്കുന്ന മാറ്റങ്ങളാണ് അവതരിപ്പിക്കുന്നത്. ഫഹദ് ഫാസിലാണ് ചിത്രം റിലീസ് ചെയ്തത്. നിരഞ്ജന്‍ കണ്ണന്‍, സല്ലി വര്‍മ്മ, അമ്മു (നായ) എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

MoView ബ്രിഡ്ജ് ബാനറില്‍ സിയാസ് മീഡിയസ് സ്‌കൂള്‍ നിര്‍മ്മിച്ച ഈ ചിത്രം യഥാര്‍ത്ഥ സംഭവങ്ങളെ ആധാരമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. . ഛായഗ്രഹണം സാജാദ് കക്കു. എഡിറ്റിംഗ് ആശിഖ് ചുള്ളി.

ഇഷാന്‍ ദേവാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.