തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരത്ത് വീണ്ടും ക്രിക്കറ്റ് വിരുന്നെത്തുന്നു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് നവംബര്‍ ഒന്നിനു ഏകദിന മത്സരം നടക്കുക. വിന്‍ഡീസുമായാണ് തിരുവനന്തപുരത്ത് ഇന്ത്യ ഏറ്റുമുട്ടുക.

കഴിഞ്ഞ വര്‍ഷവും നവംബറില്‍ കാര്യവട്ടത്ത ക്രിക്കറ്റ് മത്സരം നടന്നിരുന്നു. ഇന്ത്യയും ന്യൂസിലാഡും തമ്മിലുള്ള ട്വന്റി 20 പോരാട്ടത്തിനാണ് അന്ന് കേരളം സാക്ഷ്യം വഹിച്ചത്.


Also Read: പീസ് സ്‌കൂള്‍ പാഠപുസ്തക വിവാദം; മാധ്യമപ്രവര്‍ത്തകന്റെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരം മുട്ടി എം.എം അക്ബര്‍


അന്നത്തെ മത്സരത്തിന്റെ സംഘാടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. രണ്ടുദിവസമായി മഴപെയ്തിരുന്നിട്ടും വളരെ പെട്ടെന്ന് തന്നെ ഗ്രൗണ്ട് മത്സര സജ്ജമാക്കിയത് ഏറെ ശ്രദ്ധ നേടിയിരുന്നു.

മത്സരം നടക്കുമോയെന്ന ആശങ്കള്‍ക്കിടെയായിരുന്നു അന്ന് സംഘാടകരുടെ മികവാര്‍ന്ന പ്രവര്‍ത്തനം. ഇന്നവണ ഇന്ത്യയും വിന്‍ഡീസും തമ്മില്‍ ഏറ്റുമുട്ടുമ്പോഴും മൈതാനത്ത് തീപാറുമെന്ന വിശ്വാസത്തിലാണ് ആരാധകര്‍.