ജറുസലേം: ഫലസ്തീനികള്‍ക്കെതിരായ ഇസ്രഈലിന്റെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് പോസ്റ്റ് ചെയ്യുന്ന അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത് ഇന്‍സ്റ്റഗ്രാം. മുപ്പത് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള, ‘ഐ ഓണ്‍ ഫലസ്തീന്‍’ (Eye on Palestine) എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് ബുധനാഴ്ച സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത്.

മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ല, എന്നാരോപിച്ചാണ് അക്കൗണ്ട് താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നതെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

ചില വ്യക്തികളെയും സ്ഥാപനങ്ങളെയും സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഐ ഓണ്‍ ഫലസ്തീന്‍ ലംഘിക്കുന്നുവെന്നാണ് മെറ്റ (Meta) അവകാശപ്പെടുന്നത്.

ഐ ഓണ്‍ ഫലസ്തീന്റെ തന്നെ മറ്റൊരു ബാക്ക്അപ്പ് അക്കൗണ്ട് വഴിയാണ് സസ്‌പെന്‍ഷന്‍ വിവരം സ്ഥിരീകരിച്ചത്. ഈ പോസ്റ്റിനൊപ്പം ഒരു സ്‌ക്രീന്‍ഷോട്ടും ബാക്ക് അപ്പ് അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്.