അഹമ്മദാബാദ്: ഇന്ത്യയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇംഗ്ലണ്ടിന് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നേടിയ 156 റണ്‍സ് ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി മറികടന്നു. അര്‍ധസെഞ്ച്വറി നേടിയ ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്.

ബട്‌ലര്‍ 83 റണ്‍സുമായും ജോണി ബെയര്‍സ്‌റ്റോ 40 റണ്‍സുമായും പുറത്താകാതെ നിന്നു.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധ സെഞ്ചുറി നേടിയ വിരാട് കോഹ്‌ലിയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. 46 പന്തുകള്‍ നേരിട്ട കോഹ്‌ലി നാലു സിക്സും എട്ടു ഫോറുമടക്കം 77 റണ്‍സോടെ പുറത്താകാതെ നിന്നു.

ആറാം വിക്കറ്റില്‍ 70 റണ്‍സ് കൂട്ടിച്ചേര്‍ത്ത കോഹ്‌ലി – ഹാര്‍ദിക് പാണ്ഡ്യ സഖ്യമാണ്. ഇന്ത്യയെ 150 കടത്തിയത്. 15 പന്തുകള്‍ നേരിട്ട പാണ്ഡ്യ രണ്ടു സിക്സടക്കം 17 റണ്‍സെടുത്തു.

ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് മൂന്നു വിക്കറ്റ് വീഴ്ത്തി. ക്രിസ് ജോര്‍ദാന്‍ രണ്ടു വിക്കറ്റെടുത്തു.

നേരത്തെ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ട് നിരയില്‍ ടോം കറന് പകരം മാര്‍ക്ക് വുഡ് തിരിച്ചെത്തി. ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മ തിരിച്ചെത്തിയപ്പോള്‍ സൂര്യകുമാര്‍ യാദവിന് സ്ഥാനം നഷ്ടമായി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: India vs England Jose Butler T 20