പെര്‍ത്ത്: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി. രണ്ടാം ഇന്നിങ്‌സില്‍ 287 വിജയ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്ക് 140 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ 146 റണ്‍സിന് ഇന്ത്യന്‍ പതനം പൂര്‍ണ്ണമായി. സ്‌കോര്‍:

അവസാന ദിനം 28 റണ്‍സെടുത്ത ഹനുമ വിഹാരിയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. പിന്നാലെ 30 റണ്‍സെടുത്ത പന്തിനെ ലിയോണ്‍ പുറത്താക്കി. ബുംറയെ കമ്മിന്‍സും പുറത്താക്കിയതോടെ ഇന്ത്യയുടെ പതനം പൂര്‍ണം. ഇതോടെ നാലു മത്സരങ്ങളടങ്ങിയ പരമ്പര 1-1 ന് സമനിലയായി. ആദ്യ ടെസ്റ്റ് ഇന്ത്യ ജയിച്ചിരുന്നു.

മുരളീ വിജയ് (20), വിരാട് കോഹ്ലി (17), അജിങ്ക്യ രഹാനെ (30), ഹനുമ വിഹാരി (28), ഋഷഭ് പന്ത് (30) എന്നിവരാണു രണ്ടാം ഇന്നിങ്‌സില്‍ രണ്ടക്കം കടന്നവര്‍. ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുമ്ര എന്നിവര്‍ സംപൂജ്യരായി മടങ്ങിയതോടെ ഇന്ത്യയുടെ തോല്‍വി പൂര്‍ണമാകുകയായിരുന്നു. ഓസ്‌ട്രേലിയയ്ക്കു വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്കും നഥാന്‍ ലിയോണും മൂന്നു വിക്കറ്റുകള്‍ വീതവും ഹെയ്‌സല്‍വുഡും പാറ്റ് കുമിന്‍സും രണ്ടു വിക്കറ്റുകളും നേടി.

ഓസ്‌ട്രേലിയ 326, 243; ഇന്ത്യ 283, 140