ന്യൂദല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയുമാണ് കൂട്ടിയത്. അഞ്ച് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിക്കുന്നത്.

വെള്ളിയാഴ്ച രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ മൂന്ന് രൂപയിലധികം വര്‍ധനവ് വരുത്തിയിരുന്നു. ഇതിനൊപ്പം സി.എന്‍.ജി വിലയും വര്‍ധിപ്പിച്ചിരുന്നു. സി.എന്‍.ജി. വില കിലോഗ്രാമിന് രണ്ട് രൂപയായിരുന്നു അന്ന് കൂട്ടിയത്.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അവസാനിച്ചതിന് പിറകെയാണ് രാജ്യത്ത് ഇപ്പോള്‍ തുടര്‍ച്ചയായി ഇന്ധനവില വര്‍ധിപ്പിച്ചിരിക്കുന്നത്. അടുത്തിടെ വാണിജ്യ എല്‍.പി.ജി സിലിണ്ടറുകളുടെ വില ഒറ്റയടിക്ക് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയായിരുന്നു അന്ന് വര്‍ധിപ്പിച്ചത്.

Content Highlight: Petrol Diesel Price Hike