ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മില്‍ ഏറ്റുമുട്ടുകയാണ്. നവി മുംബൈയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. തുടര്‍ന്ന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്.
ഇന്ത്യയ്ക്ക് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയത് ഓപ്പണിങ്ങില്‍ ഇറങ്ങിയ ഇഷാന്‍ കിഷനാണ്. വെറും 20 പന്തില്‍ നിന്ന് 53 റണ്‍സെടുത്ത താരം റിട്ടയേഡ് ഔട്ട് ആയാണ് മടങ്ങിയത്. ഏഴ് കൂറ്റന്‍ സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്ന വെടിക്കെട്ട് ബാറ്റിങ്ങാണ് താരം പുറത്തെടുത്തത്. 265 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
റിട്ടയേഡ് ഔട്ട് ഓയാണ് താരം മടങ്ങിയത്. ഇതോടെ ലോകകപ്പ് പ്ലെയിങ് ഇലവനില്‍ ഓപ്പണിങ് പൊസിഷന്‍ ഉറപ്പിക്കാനും കിഷന് സാധിച്ചു. താരത്തിന് പുറമെ 19 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും നേടി തിലക് വര്‍മ 45 റണ്‍സ് നേടി ഫോമില്‍ തിരിച്ചെത്തി.
ഏറെ അമ്പരപ്പിക്കുന്ന പ്രകടനം നടത്തിയത് ഹര്‍ദിക് പാണ്ഡ്യയാണ് വെറും 10 പന്തില്‍ നിന്ന് മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 30 റണ്‍സാണ് താരം നേടിയത്. അക്‌സര്‍ പട്ടേല്‍ 23 പന്തില്‍ 35 റണ്‍സും നേടിയരുന്നു. പ്രോട്ടിയാസിനായി മാര്‍ക്കോ യാന്‍സന്‍, കോര്‍ബിന്‍ ബോഷ്, ആന്റിക് നോര്‍ക്യ, ക്വേന മഫാക എന്നിവര്‍ ഓരോ വിക്കറ്റ് നേടി.