ശ്രീലങ്കയ്ക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. മത്സരത്തിന് മുന്നോടിയായി ശുഭ്മന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള 15 അംഗ സ്‌ക്വാഡ് ഇന്ത്യ പുറത്ത് വിട്ടിരുന്നു. പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതല്‍ 19 വരെ ഗല്ലെയിലാണ് നടക്കുക. രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലും നടക്കും.
എന്നാല്‍ മത്സരത്തിന് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയടക്കം നാല് താരങ്ങളാണ് പരിക്കിന്റെ പിടിയിലായത്. നേരത്തെ ബുംറ സുഖം പ്രാപിച്ചെന്നും ലങ്കയ്‌ക്കെതിരെ കളിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ബുംറയ്ക്ക് പരമ്പര തന്നെ നഷ്ടമാകുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
താരത്തിന് പുറമെ ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരും പരിക്കിന്റെ പിടിയിലാണ്. നിലവില്‍ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വാഴിങ്ടണ്‍ സുന്ദറിന് ആദ്യ ടെസ്റ്റ് മത്സരം മാത്രം നഷ്ടമാകുമെന്നാണ് അറിയുന്നത്. മാത്രമല്ല ബാറ്റര്‍ സായ് സുദര്‍ശനും പരിക്കുണ്ടായിരുന്നു.
താരങ്ങളുടെ പരിക്ക് ഇന്ത്യന്‍ ക്യാമ്പില്‍ വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. റെഡ് ബോളില്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇന്ത്യയ്ക്ക് മികവ് പുലര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ മോശം പ്രകടനങ്ങള്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെയും പ്രതിരോധത്തിലാക്കിയിരുന്നു. ഫോര്‍മാറ്റില്‍ തിരിച്ചുവരാനൊരുങ്ങുന്ന ഇന്ത്യയ്ക്ക് ബുംറയടക്കമുള്ള താരങ്ങളുടെ പരിക്ക് വലിയ തരിച്ചടി തന്നെയാണ് നല്‍കിയിരിക്കുന്നത്.
– Jasprit Bumrah ruled out.
– Harshit Rana ruled out.
– Nitish Kumar Reddy ruled out.
– Washington Sundar will miss first Test.
താരത്തിന് വിശ്രമം നല്‍കാന്‍ മാനേജ്മന്റ് തയ്യാറാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്‌ക്വാഡില്‍ പരിക്ക് പൂര്‍ണമായി ഭേദമാകാതെയാണ് ബുംറ ഇടം നേടിയത്. പരമ്പര തുടങ്ങുമ്പോള്‍ താരത്തിന്റെ പരിക്ക് ഭേമാവുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ താരത്തിന്റെ പരിക്കിന്റെ തിരിച്ചടി പരമ്പരക്കൊരുങ്ങുന്ന ഇന്ത്യക്ക് വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. അതേസമയം പുതുക്കിയ സ്‌ക്വാഡ് ഇന്ത്യ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
അതേസമയം ശ്രീലങ്കക്കെതിരെയുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ പുതുമുഖമായ സാരാന്‍ഷ് ജെയിനും ഇടം നേടിയിട്ടുണ്ട്. ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിക്കാനൊരുങ്ങിയിരിക്കുന്ന താരം ഓഫ് സ്പിന്നിങ് ഓള്‍റൗണ്ടറാണ്. ആഭ്യന്തര ക്രിക്കറ്റില്‍ മധ്യപ്രദേശിനായും ഇന്ത്യ എ ടീമിനായും പുറത്തെടുത്ത സ്ഥിരതയാര്‍ന്ന പ്രകടനമാണ് 33കാരനായ താരത്തിന് ദേശീയ ടീമിലേക്കുള്ള വാതില്‍ തുറന്നത്.
ശ്രീലങ്കക്കെതിരെയുള്ള ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്