2026 ടി-20 ലോകകപ്പില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി സിംബാബ് വേ രണ്ടാം വിജയം നേടിയിരിക്കുകയാണ്. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 23 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഷെവ്‌റോണ്‍സ് സ്വന്തമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേ ബ്രയാന്‍ ബെന്നറ്റിന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 19.3 ഓവറില്‍ 146ന് പുറത്താവുകയായിരുന്നു.
Zimbabwe triumphed over Australia with a superb bowling show in their first #T20WorldCup meeting since 2007 👌
Watch highlights for every match of the ICC Men’s T20 World Cup 2026 on ICC website and app.https://t.co/YmItYikqmE
സിംബാബ്‌വേ ആരാധകര്‍ക്ക് മാത്രമല്ല, ഇന്ത്യന്‍ ആരാധകര്‍ക്കും ഈ വിജയം സന്തോഷം നല്‍കുന്നുണ്ട്. ലോകകപ്പുകളില്‍ സിംബാബ്‌വേ കങ്കാരുക്കളെ പരാജയപ്പെടുത്തിയപ്പോഴെല്ലാം തന്നെ ഇന്ത്യ കിരീടമണിഞ്ഞിരുന്നു എന്നതാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്.
അന്താരാഷ്ട്ര തലത്തില്‍ ഇത് അഞ്ചാം തവണയാണ് സിംബാബ്‌വേ ഓസീസിനെ പരാജയപ്പെടുത്തുന്നത്. ഇതിന് മുമ്പ് നേടിയ നാലില്‍ രണ്ട് വിജയങ്ങള്‍ ലോകകപ്പുകളിലായിരുന്നു.
1983 ലോകകപ്പിലാണ് സിംബാബ്‌വേ ആദ്യമായി ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തുന്നത്. നോട്ടിങ്ഹാമില്‍ നടന്ന മത്സരത്തില്‍ 13 റണ്‍സിന്റെ ജയമാണ് ഷെവ്‌റോണ്‍സ് സ്വന്തമാക്കിയത്. സിംബാബ്‌വേ ഉയര്‍ത്തിയ 240 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസീസിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.
പുറത്താകാതെ 69 റണ്‍സുമായി തിളങ്ങിയ ഡങ്കന്‍ ഫ്‌ളെച്ചറായിരുന്നു കളിയിലെ താരം.
ആ ലോകകപ്പില്‍ കപിലിന്റെ ചെകുത്താന്‍മാര്‍ വിന്‍ഡീസിനെ പരാജയപ്പെടുത്തി കിരീടമണിഞ്ഞു.
1983 ലോകകപ്പ് കിരീടവുമായി കപില്‍ ദേവ്
ശേഷം 2007 ടി-20 ലോകകപ്പിലാണ് ഓസ്‌ട്രേലിയ സിംബാബ്‌വേയോട് പരാജയപ്പെടുന്നത്. കേപ്പ് ടൗണില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു കങ്കാരുക്കളുടെ തോല്‍വി.
ഓസ്ട്രേലിയ ഉയര്‍ത്തിയ 139 റണ്‍സിന്റെ വിജയലക്ഷ്യം ബ്രെന്‍ഡന്‍ ടെയ്ലറിന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ (45 പന്തില്‍ പുറത്താകാതെ 60) ഒറ്റ പന്ത് ശേഷിക്കെ സിംബാബ്‌വേ മറികടക്കുകയായിരുന്നു.
വിജയം നേടിയ സിംബാബ്‌വേയുടെ ആഹ്ലാദം. Photo: ICC
അന്ന് പാകിസ്ഥാനെ പരാജയപ്പെടുത്തി ധോണിയും സംഘവും കുട്ടി ക്രിക്കറ്റിന്റെ കൊടുമുടിക്ക് മുകളില്‍ ഇന്ത്യന്‍ കൊടി നാട്ടി.
അങ്ങനെയെങ്കില്‍ മറ്റ് രണ്ട് ചരിത്ര നേട്ടങ്ങള്‍ കൂടി ഇന്ത്യയ്ക്ക് സ്വന്തമാക്കാം. ലോകകപ്പ് ചരിത്രത്തില്‍ കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീം എന്ന നേട്ടത്തിലേക്കാണ് ഇന്ത്യ കാലെടുത്ത് വെക്കുക. ഒപ്പം മൂന്ന് ടി-20 കിരീടം നേടുന്ന ആദ്യ ടീമായും സൂര്യയുടെ ഇന്ത്യ മാറും.
Content Highlight: India have always been champions whenever Zimbabwe has defeated Australia in World Cups.