സിംബാബ്‌വേക്കെതിരെയുള്ള ടി-20 പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 90 റണ്‍സിന് സിംബാബ്‌വേയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ പരമ്പര കൈപ്പിടിയിലാക്കിയത്.
ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേ 129 റണ്‍സിന് പുറത്തായി.
ഇതോടെ ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ടി-20യില്‍ വീണ്ടും മുന്നേറിയിരിക്കുകയാണ് ഇന്ത്യ. ഐ.സി.സി ടി-20 റാങ്കിങ്ങില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്താനാണ് ഇന്ത്യയ്ക്ക് സാധിച്ചത്. നേരത്തെ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ഇംഗ്ലണ്ടിനെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാം സ്ഥനത്തേക്ക് ചേക്കേറിയത്. 60 മത്സരങ്ങളില്‍ നിന്ന് 16088 പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. 268 റേറ്റിങ്ങും ഇന്ത്യ നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിന് 38 മത്സരങ്ങളില്‍ നിന്ന് 10186 പോയിന്റും 268 റേറ്റിങ്ങുമാണ് ഉള്ളത്. റാങ്കിങ്ങിലെ മറ്റുസ്ഥാനങ്ങളിലൊന്നും മാറ്റമില്ല. ഐ.സി.സി ടി-20 റാങ്കിങ് ലിസ്റ്റിന് ഇവിടെ ക്ലിക് ചെയ്യുക.
രണ്ടാ മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി അര്‍ധ സെഞ്ച്വറി നേടിയ ഇഷാന്‍ കിഷന്റെയും തിലക് വര്‍മയുടെയും കരുത്തിലാണ് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. 44 പന്തില്‍ 81 റണ്‍സാണ് ഇഷാന്‍ അടിച്ചെടുത്തത്. ഒമ്പത് ഫോറുകളും രണ്ട് സിക്‌സുകളുമാണ് താരം നേടിയത്. മത്സരത്തിലെ താരവും കിഷനായിരുന്നു.
തിലക് വര്‍മ 29 പന്തില്‍ പുറത്താവാതെ 60 റണ്‍സാണ് സ്വന്തമാക്കിയത്. അഞ്ച് ഫോറുകളും മൂന്ന് സിക്സുകളുമാണ് താരം സ്വന്തമാക്കിയത്. ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും തിലകിന് സാധിച്ചിരിക്കുകയാണ്.
മത്സരത്തില്‍ ശ്രേയസ് അയ്യര്‍ 25 റണ്‍സും വൈഭവ് സൂര്യവംശി 20 റണ്‍സും നേടിയിരുന്നു. അതേസമയം ഇന്ന് ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കുന്ന മൂന്നാം മത്സരവും വിജയിച്ചുകൊണ്ട് പരമ്പര തൂത്തുവാരാനായിരിക്കും ശ്രേയസ് അയ്യരും സംഘവും ലക്ഷ്യം വെക്കുക. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ ആശ്വാസ ജയം ലക്ഷ്യമിട്ടാണ് സിംബാബ്‌വേ ഇറങ്ങുന്നത്.
Content Highlight: India displaces England to take the top spot in the ICC T20 rankings