2026 ടി – 20 ലോകകപ്പിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. 20 ടീമുകള്‍ മാറ്റുരക്കുന്ന ക്രിക്കറ്റ് മാമാങ്കത്തിന് ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രമാണുള്ളത്. ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന് കൊടിയിറക്കം മാര്‍ച്ച് എട്ടിനാണ്.

ഈ ലോകകപ്പിന് കിവീസിന് എതിരെയുള്ള പരമ്പരയും ജയിച്ച് ഇന്ത്യന്‍ സംഘം വളരെ ആത്മവിശ്വാസത്തോടെയാണ് ഒരുങ്ങുന്നത്. കിരീടം നിലനിര്‍ത്താന്‍ ഒരുങ്ങുന്ന മെന്‍ ഇന്‍ ബ്ലൂവിന് പ്രതീക്ഷ നല്‍കുന്ന മറ്റ് ഘടകങ്ങളുണ്ട്. അതില്‍ ഒന്ന് സൂര്യക്ക് കീഴിയിലെ ടീമിന്റെ പരമ്പര വിജയം തന്നെയാണ്.

സൂര്യകുമാർ യാദവ്. Photo: Shebas/x.com

സൂര്യകുമാര്‍ യാദവിന് കീഴില്‍ ഇറങ്ങിയ ബൈ ലാറ്ററല്‍ സീരീസുകളില്‍ ഒരിക്കല്‍ പോലും ഇന്ത്യന്‍ സംഘത്തിന് തോല്‍വി വാങ്ങേണ്ടി വന്നിട്ടില്ല. ഇതുവരെ താരത്തിന് കീഴില്‍ ഇന്ത്യ ഒമ്പത് പരമ്പരകളിലാണ് കളിച്ചത്. അതില്‍ രണ്ടെണ്ണം 2024 ലോകകപ്പിന് മുമ്പായിരുന്നു. ബാക്കിയുള്ള ഏഴ് പരമ്പരകളും ഈ രണ്ട് വര്‍ഷത്തിനിടയിലുമായിരുന്നു.

ഈ കാലഘട്ടത്തില്‍ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവരെല്ലാം എതിരാളികളായി എത്തി. ഇതില്‍ പ്രോട്ടിയാസിനോട് ഒരിക്കല്‍ സമനില വഴങ്ങിയെങ്കിലും ബാക്കി ഒമ്പതെണ്ണത്തിലും വിജയം ടീമിനൊപ്പമായിരുന്നു.

ഇതിനൊപ്പം സൂര്യ 2025 സെപ്റ്റംബറില്‍ നടന്ന ഏഷ്യാ കപ്പില്‍ നീല കുപ്പായകരെ ജേതാക്കളുമാക്കി. അതാകട്ടെ ടൂര്‍ണമെന്റിലെ ഒരു മത്സരം പോലും തോല്‍ക്കാതെയായിരുന്നുവെന്നതാണ് ശ്രദ്ധേയം. ഇതേ മികവ് തന്നെ സൂര്യക്ക് കീഴില്‍ ഇന്ത്യയ്ക്ക് ലോകകപ്പിലും തുടരാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഇന്ത്യൻ ടീം. Photo: BCCI/x.com

കൂടാതെ, മറ്റൊരു ടീമിനും സാധികാത്ത ടി – 20 ലോകകപ്പ് നിലനിര്‍ത്തുക എന്ന ചരിത്രവും സൂര്യയുടെ ചിറകിലേറി ഇന്ത്യ സ്വന്തമാക്കുമെന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്.

ടി- 20 പരമ്പരയില്‍ സൂര്യകുമാര്‍ യാദവ് നയിച്ച പരമ്പരകള്‍

(വര്‍ഷം – എതിരാളി – സ്‌കോര്‍ലൈന്‍ – റിസള്‍ട്ട് എന്നീ ക്രമത്തില്‍)

2023/24 ഓസ്‌ട്രേലിയ – 4|1 വിജയം

2023/24 സൗത്ത് ആഫ്രിക്ക – 1|1 വിജയം

2024 – ശ്രീലങ്ക – 3|0 വിജയം

2024/25 ബംഗ്ലാദേശ് – 3|0 വിജയം

2024/25 സൗത്ത് ആഫ്രിക്ക – 3|1 വിജയം

2024/25 ഇംഗ്ലണ്ട് – 4|1 വിജയം

2025/26 ഓസ്‌ട്രേലിയ – 2|1 വിജയം

2025/26 സൗത്ത് ആഫ്രിക്ക – 3|1 വിജയം

2025/26 ന്യൂസിലാന്‍ഡ് – 4|1 വിജയം

Content Highlight: India did not lose a T20 series under Suryakumar Yadav