ടി – 20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ എ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ബി.സി.സി.ഐ. 15 അംഗ സ്‌ക്വാഡിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യുവതാരം ആയുഷ് ബദോനിയാണ് ടീമിന്റെ ക്യാപ്റ്റന്‍.
ടി – 20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ എ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ബി.സി.സി.ഐ. 15 അംഗ സ്‌ക്വാഡിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യുവതാരം ആയുഷ് ബദോനിയാണ് ടീമിന്റെ ക്യാപ്റ്റന്‍.
ലോകകപ്പിന് മുമ്പ് രണ്ട് സന്നാഹ മത്സരങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. യു.എസ്.എക്കും നമീബിയക്കുമെതിരെയാണ് ഈ മത്സരങ്ങള്‍. യു.എസ്.എക്കെതിരെയുള്ള ഒന്നാം മത്സരം നവി മുബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ തിങ്കളായഴ്ച നടക്കും.
Presenting India A squad for the warm-up matches ahead of the ICC Men’s T20 World Cup 2026. India A will play two warm-up matches against USA and Namibia.
🙌Note: Tilak Varma will feature in one warm-up match before joining #TeamIndia for the #T20WorldCup pic.twitter.com/LIVpMvI6v6
— BCCI (@BCCI) February 2, 2026
നമീബിയയ്ക്ക് എതിരെയുള്ള മത്സരം ഫെബ്രുവരി നാലിന് ബി.സി.സി.ഐ സെന്റര്‍ ഓഫ് എക്‌സലന്‍സിലാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായ തിലക് വര്‍മ സന്നാഹ മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡിലുണ്ട്. താരം യു.എസ്.എയ്ക്ക് എതിരെയുള്ള മത്സരത്തിലാണ് കളത്തില്‍ ഇറങ്ങുകയെന്ന് ബി.സി.സി.ഐ അറിയിച്ചു. മത്സര ശേഷം താരം സീനിയര്‍ ടീമിനൊപ്പം ചേരും.

തിലക് വർമ. Photo: BCCI/x.com
താരത്തിന് പുറമെ, റിയാന്‍ പരാഗ്, രവി ബിഷ്ണോയി, ഉര്‍വില്‍ പട്ടേല്‍, ഖലീല്‍ അഹ്‌മദ്, നമന്‍ ധിര്‍, അശുതോഷ് ശര്‍മ, പ്രിയാന്‍ഷ് ആര്യ എന്നിവരെല്ലാം ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ആയുഷ് ബദോനി (ക്യാപ്റ്റന്‍), നമന്‍ ധിര്‍, അശുതോഷ് ശര്‍മ, പ്രിയാന്‍ഷ് ആര്യ, എന്‍. ജഗദീശന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, റിയാന്‍ പരാഗ്, മാനവ സത്തര്‍, അശോക് ശര്‍മ, ഉര്‍വില്‍ പട്ടേല്‍ (വിക്കറ്റ് കീപ്പര്‍), ഗുര്‍ജാപനീത് സിങ്, വിപ്രജ് നിഗം, രവി ബിഷ്ണോയി, ഖലീല്‍ അഹ്‌മദ്, മായങ്ക് യാദവ്.
Content Highlight: India A squad for T20 World Cup warm up matches announced; Ayush Badoni named captain and Tilak Varma returns