ഒറ്റ വിക്കറ്റില്‍ ചരിത്രമെഴുതാം; 'സെഞ്ച്വറി' ലക്ഷ്യമിട്ട് അക്സര്‍
Cricket
ഒറ്റ വിക്കറ്റില്‍ ചരിത്രമെഴുതാം; 'സെഞ്ച്വറി' ലക്ഷ്യമിട്ട് അക്സര്‍
ഫസീഹ പി.സി.
Saturday, 4th July 2026, 12:17 pm

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടി – 20 പരമ്പരക്കാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. ഇന്ന് (ജൂലൈ നാല്) ഈ മത്സരം അരങ്ങേറുന്നത്. ഇംഗ്ലണ്ടിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഈ മത്സരം.

നേരത്തെ, ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം ടി – 20 മഴ മൂലം ഉപേക്ഷിച്ചിരുന്നു. അതിനാല്‍ തന്നെ ഈ മത്സരത്തില്‍ വിജയിച്ച് പരമ്പരയില്‍ മുന്നിലെത്താനാകും ഇരു ടീമുകളും ലക്ഷ്യമിടുന്നത്.

ഈ മത്സരത്തിന് ഇറങ്ങുമ്പോള്‍ ഓള്‍റൗണ്ടര്‍ അക്സര്‍ പട്ടേലിനെ കാത്തിരിക്കുന്നത് ഒരു വമ്പന്‍ നേട്ടമാണ്. ടി – 20യില്‍ ഇന്ത്യയ്ക്ക് വേണ്ടി 100 വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ ഇന്ത്യന്‍ സ്പിന്നര്‍ എന്ന നേട്ടമാണ് താരത്തിന് മുന്നിലുള്ളത്.

ഇതിനായി അക്‌സറിന് വേണ്ടത് വെറും ഒരു വിക്കറ്റ് മാത്രമാണ്. നിലവില്‍ താരത്തിന് ഈ ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ 90 ഇന്നിങ്സുകളില്‍ നിന്ന് 99 വിക്കറ്റുകളുണ്ട്. ഇതിലേക്ക് ഒന്ന് കൂടി ചേര്‍ത്താല്‍ വിക്കറ്റില്‍ സെഞ്ച്വറിയടിക്കാന്‍ സാധിക്കും.

ഈ മത്സരത്തില്‍ ഒരു വിക്കറ്റ് വീഴ്ത്തിയാല്‍ അന്താരാഷ്ട്ര ടി – 20യില്‍ 100 വിക്കറ്റുകള്‍ വീഴ്ത്തുന്ന നാലാമത്തെ ഇന്ത്യന്‍ താരമാകാനുള്ള അവസരവുമുണ്ട്. അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ എന്നിവരാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍.

അതേസമയം, ഇന്ത്യയുടെ അയര്‍ലാന്‍ഡ് പരമ്പരയില്‍ അക്സര്‍ ബൗളിങിളിലും ബാറ്റിങ്ങിലും ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു. രണ്ട് മത്സരത്തില്‍ നിന്ന് താരം രണ്ട് വിക്കറ്റുകളാണ് വീഴ്ത്തിയത്. 61 റണ്‍സ് വിട്ടുകൊടുത്തായിരുന്നു സ്പിന്നറുടെ പ്രകടനം. പരമ്പരയില്‍ രണ്ട് ഇന്നിങ്‌സില്‍ ബാറ്റേന്തിയ അക്സര്‍ 29 റണ്‍സാണ് സ്‌കോര്‍ ചെയ്തത്.

Content Highlight: Ind vs Eng: Axar Patel needs one wicket to became first Indian spinner to complete 100 wickets in T20I

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.