സുരക്ഷിതമായ നിക്ഷേപത്തിലൂടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ നേട്ടം ലഭിക്കുന്നതിനുള്ള അവസരവുമായി ICL ഫിന്‍കോര്‍പ്പിന്റെ പുതിയ സെക്യൂര്‍ഡ് റെഡീമബിള്‍ നോണ്‍-കണ്‍വെര്‍ട്ടിബിള്‍ ഡിബഞ്ചര്‍ (NCD) ഇഷ്യൂ ജൂലൈ 31-ന് ആരംഭിക്കുന്നു.

മുന്‍ NCD ഇഷ്യൂകളെ പിന്തുണച്ചതിനും, അവയെല്ലാം വിജയകരമായി ഓവര്‍ സബ്സ്‌ക്രൈബിംഗ് വരെ എത്തിച്ചതിനും, അതിനു പിന്നിലെ കാരണക്കാരായ നിക്ഷേപകരോട് ICL ഫിന്‍കോര്‍പ്പ് അതിയായ നന്ദി പറയുന്നു. ഉപഭോക്താക്കള്‍ തങ്ങളിലര്‍പ്പിച്ച വിശ്വാസത്തെ ICL ഫിന്‍കോര്‍പ്പ് വലിയ ബഹുമതിയായും പ്രചോദനമായും കാണുന്നു. ഈ നിരന്തര പിന്തുണ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ചതും മാറുന്ന കാലഘട്ടത്തിനനുസൃതമായ സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്നതിനും ICL ഫിന്‍കോര്‍പ്പിന് കരുത്ത് പകരുന്നതാണ്.

CRISIL BBB /STABLE റേറ്റിംഗുള്ള ഈ NCD ഇഷ്യൂ 2025 ഓഗസ്റ്റ് 13 വരെ ലഭ്യമായിരിക്കും. ഒരു NCDക്ക് 1000 രൂപയാണ് മുഖവില. 10 സ്‌കീമുകളിലായി 10 ഓപ്ഷനുകളോടുകൂടിയ (10 ISINകള്‍) ഈ ഇഷ്യൂവില്‍, 10.50% മുതല്‍ 12.00% വരെയാണ് പലിശ നിരക്ക്. ഏറ്റവും കുറഞ്ഞ അപേക്ഷാ തുക 10,000 രൂപയാണ്. ഇതിലൂടെ ഈ അവസരം കൂടുതല്‍ നിക്ഷേപകരിലേക്ക് എത്തുന്നു.

സുരക്ഷിതവും സുതാര്യവുമായ നിക്ഷേപസേവനം ഉറപ്പാക്കുക എന്നതാണ് ICL ഫിന്‍കോര്‍പിന്റെ സുപ്രധാനലക്ഷ്യം. ഈ ഇഷ്യൂവിലൂടെ സമാഹരിക്കുന്ന പണം ഏറ്റവും നൂതനമായ സാമ്പത്തിക സേവനങ്ങള്‍ ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കളിലേക്ക് എത്തിക്കുവാനും അവര്‍ക്കായി ഉപയോഗിക്കുവാനുമാണ് ICL ഫിന്‍കോര്‍പ് ലക്ഷ്യമിടുന്നത്. കമ്പനിയുടെ വളര്‍ച്ചയില്‍ പങ്കുചേര്‍ന്നുകൊണ്ട് സുരക്ഷിതമായ സാമ്പത്തിക ഭാവി കൈവരിക്കാന്‍ ICL ഫിന്‍കോര്‍പ് നിക്ഷേപകരെ ക്ഷണിക്കുന്നു.

CMD അഡ്വ. കെ. ജി. അനില്‍കുമാറിന്റെ മാര്‍ഗദര്‍ശനത്തിലൂടെ വിജയകരമായി പ്രവര്‍ത്തിച്ച് മുന്നേറിയ ICL ഫിന്‍കോര്‍പ് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയ മികച്ച പലിശ നിരക്കുകളും അതിവേഗ ലോണുകളും ജനങ്ങളുടെ വിശ്വാസം നേടിയെടുത്തു.

മൂന്ന് പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന ICL ഫിന്‍കോര്‍പ്പിന് കേരളത്തിനുപുറമെ തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലങ്കാന, ഒഡീഷ, ഗുജറാത്ത്, മഹാരാഷ്ട്ര, വെസ്റ്റ് ബംഗാള്‍ എന്നീ ഒമ്പത് സംസ്ഥാനങ്ങളിലും ശക്തമായ സാന്നിദ്ധ്യമുണ്ട്.

കൂടാതെ തമിഴ്‌നാട്ടില്‍ 92 വര്‍ഷത്തിലേറെ സേവനമുള്ള BSE ലിസ്റ്റഡ് NBFCയായ സേലം ഈറോഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സിനെ ICL ഫിന്‍കോര്‍പ്പ് ഏറ്റെടുത്തു. കൂടാതെ കൊല്‍ക്കത്ത ആസ്ഥാനമായുള്ള ലനസേദ വാണിജ്യ പ്രൈവറ്റ് ലിമിറ്റഡിനെയും ഏറ്റെടുത്തിരിക്കുന്നു. 1995ല്‍ സ്ഥാപിതമായ ഈ NBFC, വിശ്വാസം, സുതാര്യത, ഉപഭോക്തൃ കേന്ദ്രീകൃത സാമ്പത്തിക സേവനങ്ങള്‍ എന്നിവയുടെ പാരമ്പര്യത്തിന് പേരുകേട്ടതാണ്.

ഗോള്‍ഡ് ലോണ്‍, ഹയര്‍ പര്‍ച്ചേസ് ലോണ്‍, ഇന്‍വെസ്റ്റ്മെന്റ്സ്, ബിസിനസ്സ് ലോണ്‍, തുടങ്ങിയ വിവിധ ധനകാര്യ സേവനങ്ങള്‍ ICL ഫിന്‍കോര്‍പ് ലഭ്യമാക്കുന്നു. കൂടാതെ, ട്രാവല്‍ & ടൂറിസം, ഫാഷന്‍, ഹെല്‍ത്ത് ഡയഗ്‌നോസ്റ്റിക്‌സ്, ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ തുടങ്ങിയ മറ്റ് മേഖലകളിലും ഗ്രൂപ്പിന് ശക്തമായ സാന്നിധ്യമുണ്ട്.

ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനില്‍കുമാറിന്റെയും, ഹോള്‍-ടൈം ഡയറക്ടറും സിഇഒ-യുമായ ശ്രീമതി ഉമ അനില്‍കുമാറിന്റെയും സംയുക്ത നേതൃത്വത്തില്‍, ICL ഫിന്‍കോര്‍പ്പ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഉപഭോക്താക്കളുടെ നിരന്തരമായ വിശ്വാസം നേടിയെടുത്ത് മുന്നോട്ടുള്ള ജൈത്രയാത്ര തുടരുന്നു.

വിശ്വസ്ത പാരമ്പര്യം അടിസ്ഥാനമാക്കി മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സാമ്പത്തിക വൈദഗ്ധ്യത്തോടും സേവനപ്രതിബദ്ധതയോടും കൂടി ഐസിഎല്‍ ഫിന്‍കോര്‍പ് നിക്ഷേപകരെ ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നു.

 

Content Highlight: ICL Fincorp’s new NCD from July 31