ഒറ്റ വിക്കറ്റില്‍ ഇതിഹാസവും വീഴും; ഐതിഹാസിക നേട്ടത്തിന് കണ്ണുവെച്ച് ദീപ്തി
Cricket
ഒറ്റ വിക്കറ്റില്‍ ഇതിഹാസവും വീഴും; ഐതിഹാസിക നേട്ടത്തിന് കണ്ണുവെച്ച് ദീപ്തി
ഫസീഹ പി.സി.
Thursday, 25th June 2026, 2:03 pm

ഐ.സി.സി വനിത ടി – 20 ലോകകപ്പില്‍ തങ്ങളുടെ നാലാം മത്സരത്തിന് ഇറങ്ങുകയാണ് ഇന്ത്യന്‍ ടീം. ഓള്‍ഡ് ട്രഫോര്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശാണ് ടീമിന്റെ എതിരാളികള്‍. കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ടതിനാല്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ബംഗ്ലാദേശിനെതിരെ വിജയം അനിവാര്യമാണ്.

നിര്‍ണായക മത്സരത്തിന് ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ താരം ദീപ്തി ശര്‍മയ്ക്ക് ഒരു സൂപ്പര്‍ നേട്ടം കൈവരിക്കാനുള്ള അവസരമുണ്ട്. വനിത അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരം എന്ന നേട്ടമാണ് ഇന്ത്യന്‍ ഓള്‍റൗണ്ടറെ കാത്തിരിക്കുന്നത്.

ദീപ്തി ശര്‍മ. Photo: BCCI Women/x.com

നിലവില്‍ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമത് ഇന്ത്യന്‍ ഇതിഹാസം ജുലന്‍ ഗോസ്വാമിയും ദീപ്തി ശര്‍മയുമാണ്. ഇരുവര്‍ക്കും 355 വിക്കറ്റുകള്‍ വീതമാണുള്ളത്. ഇന്നത്തെ മത്സരത്തില്‍ ഒരു വിക്കറ്റ് കൂടി നേടാനായാല്‍ ദീപ്തിക്ക് ജുലനെ മറികടന്ന് ഒന്നാമതെത്താന്‍ സാധിക്കും.

വനിത അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങള്‍

(താരം – ടീം – വിക്കറ്റുകള്‍ എന്നീ ക്രമത്തില്‍)

ജുലന്‍ ഗോസ്വാമി – ഇന്ത്യ – 355

ദീപ്തി ശര്‍മ – ഇന്ത്യ – 355

കാതറിന്‍ സ്‌കൈവര്‍ ബ്രണ്ട് – ഇംഗ്ലണ്ട് – 335

എല്ലിസ് പെറി – ഓസ്‌ട്രേലിയ – 332

സോഫി എക്ലെസ്റ്റോണ്‍ – ഇംഗ്ലണ്ട് – 327

ഷബ്‌നം ഇസ്മായില്‍ – സൗത്ത് ആഫ്രിക്ക – 318

ദീപ്തി ശര്‍മ. Photo: BCCI Women/x.com

അതേസമയം, ലോകകപ്പില്‍ ദീപ്തി മികച്ച പ്രകടനമാണ് നടത്തുന്നത്. മൂന്ന് ഇന്നിങ്‌സില്‍ കളിച്ച താരം ആറ് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. പാകിസ്ഥാനെതിരെ പത്ത് റണ്‍സിന് അഞ്ച് വിക്കറ്റ് നേടിയതാണ് ഓള്‍ റൗണ്ടറുടെ ഈ ലോകകപ്പിലെ മികച്ച ബൗളിങ് പ്രകടനം.

Content Highlight: ICC Women T20 World Cup 2026: Deepti Sharma needs one wicket to became leading wicket taker in International Women Cricket by surapssing Jhulan Goswami

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.