ജംഗ്ഷന്‍ ഓവല്‍: വനിതാ ലോകകപ്പ് ടി-20 ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ മൂന്നാം ജയം. ന്യൂസിലാന്റിനെതിരായ മത്സരത്തില്‍ നാല് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 133 റണ്‍സാണ് നേടിയത്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച ഷഫാലി വര്‍മ്മയാണ് ഇന്ത്യയ്ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.

നാല് ഫോറും മൂന്ന് സിക്‌സുമടക്കം 46 റണ്‍സാണ് ഷഫാലി നേടിയത്. താനിയ ഭാട്യ 25 റണ്‍സ് നേടി. സ്മൃതി മന്ദാനയും ഹര്‍മന്‍പ്രീത് കൗറും വീണ്ടും നിരാശപ്പെടുത്തി.

മറുപടി ബാറ്റിംഗില്‍ ന്യൂസിലാന്റ് ജയം പിടിച്ചെടുക്കുമെന്ന് തോന്നിയെങ്കിലും കൃത്യതയോടെ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ അതിനനുവദിച്ചില്ല. പന്തെറിഞ്ഞവരില്‍ എല്ലാവരും ഇന്ത്യയ്ക്കായി ഓരോ വിക്കറ്റ് നേടി.

മൂന്നാം ജയത്തോടെ ഇന്ത്യ സെമിയിലെത്തി.

WATCH THIS VIDEO: