എഡിറ്റര്‍
എഡിറ്റര്‍
വിവാഹത്തെ കുറിച്ച് താന്‍ പറയുന്നതാണ് സത്യം: റാണി മുഖര്‍ജി
എഡിറ്റര്‍
Monday 8th October 2012 3:30pm

റാണി മുഖര്‍ജിയെ കണ്ടാല്‍ ചോദിക്കാന്‍ എല്ലാവര്‍ക്കും ഒരേയൊരു വിശേഷമേയുള്ളൂ, എന്നാണ് വിവാഹം നടക്കുക ?  ഈ ചോദ്യത്തിനാണെങ്കില്‍ താരം കൃത്യമായ മറുപടി തരുന്നുമില്ല.

വിവാഹം ആകുമ്പോള്‍ അറിയിക്കാമെന്നും ഇപ്പോള്‍ തീരുമാനമൊന്നും ആയില്ലെന്നുമാണ് താരം പറയുന്നത്. ‘എന്റെ വിവാഹത്തെ കുറിച്ച് നിരവധി വിവാദങ്ങള്‍ ഞാന്‍ കേട്ടു. എന്നാല്‍ അതിലൊന്നും കാര്യമില്ല. എന്റെ വിവാഹത്തെ കുറിച്ച് ഞാന്‍ എന്ന് പറയുന്നോ അത് മാത്രമാണ് ശരി.

Ads By Google

വലിയ കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. എന്റെ വിവാഹം അത്‌കൊണ്ട് തന്നെ തീരുമാനിക്കാന്‍ ഒരുപാട് പേരുണ്ട്. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് ഇത്ര നാളായെങ്കിലും ഇതുവരെ ഗോസിപ്പുകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഇടനല്‍കിയിട്ടില്ല.

സ്വകാര്യതയ്ക്ക് വളരെയേറെ വില കല്‍പിക്കുന്ന വ്യക്തിയാണ് ഞാന്‍. ഒരു നടിയായതുകൊണ്ട് മാത്രം എന്റെ വ്യക്തിജീവിതത്തെക്കുറിച്ച് ആര്‍ക്കും ഊഹങ്ങള്‍ പടച്ചുവിടാനാവില്ല’- റാണി പറയുന്നു.

സിനിമയില്‍ നിന്നും വലിയൊരു ഇടവേള  എടുത്തെന്നാണ്‌ എല്ലാവരും പറയുന്നതെന്നും എന്നാല്‍ സിനിമയില്‍ നിന്നും വിട്ടുനിന്നത് ഏതാണ്ട് ഒരു വര്‍ഷം മാത്രമാണെന്നും താരം പറയുന്നു.

ഏതെങ്കിലുമൊരു നടി കുറച്ചുകാലം അഭിനയിക്കാതിരുന്നാല്‍, അടുത്ത സിനിമ അവളുടെ കംബാക്ക് സിനിമയായി വിലയിരുത്തപ്പെടും. അതുകൊണ്ട് തന്നെ അയ്യാ എന്ന ചിത്രത്തിനായി താന്‍ നന്നായി ഹോം വര്‍ക്ക് ചെയ്‌തെന്നും താരം പറയുന്നു.

Advertisement