സംവിധായകന്റെ കാഴ്ചപ്പാടിനൊപ്പം തന്നെ തനിക്ക് കംഫര്‍ട്ടബിളായ രീതിയില്‍ ഒരു രംഗത്തെ സമീപിക്കാനും, അംഗീകരിക്കാനാകാത്ത കാര്യങ്ങളില്‍ നിലപാട് പറയാനും ഒരിക്കലും മടിച്ചിട്ടില്ലെന്ന് നടന്‍ നിവിന്‍ പോളി.

ഓരോ സിനിമയിലും സംവിധായകര്‍ നല്‍കുന്ന ബ്രീഫിങ്ങിനെ കുറിച്ചും തനിക്ക് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയാത്ത ചില സാഹചര്യങ്ങളെ കുറിച്ചുമൊക്കെയാണ് നിവിന്‍ ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചത്.

അനാവശ്യമായ ഡബിള്‍ മീനിങ് ഡയലോഗുകളോടും വള്‍ഗാരിറ്റിയോടുമുള്ള തന്റെ നിലപാടാണ് അഭിമുഖത്തില്‍ നിവിന്‍ തുറന്നുപറഞ്ഞത്.

വിനീത് ശ്രീനിവാസന്റെ സിനിമകളെക്കുറിച്ച് പറയുമ്പോള്‍ തന്നെ ഒരു പ്രത്യേക ക്ലീന്‍നെസ് ഉണ്ടെന്നാണ് നിവിന്‍ പറയുന്നത്. സിനിമയിലും സെറ്റിലുമെല്ലാം ഒരു പ്രത്യേക ക്ലാസ് നിലനിര്‍ത്തുന്ന രീതിയാണ് വിനീതിനുള്ളതെന്നും, അനാവശ്യമായ ഡബിള്‍ മീനിങ് ഡയലോഗുകളോ വള്‍ഗാരിറ്റിയോ അത്തരം സിനിമകളില്‍ ഉണ്ടാകാറില്ലെന്നും നിവിന്‍ പറയുന്നു. വ്യക്തിപരമായും അത്തരം രംഗങ്ങളോട് തനിക്ക് താല്‍പര്യമില്ലെന്നും താരം വ്യക്തമാക്കി.

‘വിനീതിന്റെ സിനിമകള്‍ നോക്കിക്കഴിഞ്ഞാല്‍ എപ്പോഴും ക്ലീന്‍ ഫിലിമാണ്. നീറ്റ് ഫിലിം എന്ന് പറയാം. നമ്മള്‍ സിനിമയും സെറ്റുമൊക്കെ കാണുന്നത് തന്നെ നിവിന്റെ സിനിമയിലൂടെയാണല്ലോ. അവിടെ മെയിന്റെയ്ന്‍ ചെയ്യുന്നൊരു ക്ലാസുണ്ട്. അണ്‍ വാണ്ടഡ് ഡബിള്‍ മീനിങ് ഡയലോഗുകളുണ്ടാവില്ല, വള്‍ഗാരിറ്റിയുണ്ടാവില്ല. സിനിമയ്ക്ക് അതിന്റെ ആവശ്യവുമില്ല.

പേഴ്‌സണലി അങ്ങനെ താത്പര്യമില്ലാത്ത ഒരാളുമാണ് ഞാന്‍. തുടക്കത്തില്‍ തന്നെ ഇതെല്ലാം കൂടി അലൈന്‍ഡായി. സീനുകള്‍ വരുമ്പോള്‍ തന്നെ ഞാന്‍ പറയും, ഈ ഡയലോഗ് പറ്റില്ല, ഇങ്ങനെ സംസാരിക്കാന്‍ പറ്റില്ല. കുറച്ചുകൂടി ക്ലീന്‍ ആയി സംസാരിക്കാമെന്ന്.

അണ്‍വാണ്ടഡ് സീന്‍സ് ഉണ്ടെങ്കില്‍ ചെയ്യാനാവില്ല. തുടക്കസമയത്ത് ഇതുപോലെ ചെയ്ത ഒരു സിനിമയില്‍ ഒരു പാട്ട് സീന്‍ ഉണ്ടായിരുന്നു. അതില്‍ പല രീതിയില്‍ അഭിനയിക്കാന്‍ സംവിധായകന്‍ എന്നെ നിര്‍ബന്ധിച്ചു. ഞാന്‍ പറഞ്ഞു, ഞാന്‍ ചെയ്യില്ല. കാരണം ഇതിന്റെ ആവശ്യമില്ല. നിങ്ങള്‍ എന്നെ സിനിമയില്‍ നിന്ന് പുറത്താക്കിക്കോ എന്ന്.

ഷൂട്ട് ചെയ്യാതെ കുറേ സമയം ഇരുന്നിട്ടുണ്ട്. ഡയറക്ടര്‍ വേറൊരു സ്ഥലത്തും ഞാന്‍ ഇപ്പുറത്തുമായിട്ട്. അങ്ങനെയാണെങ്കില്‍ സിനിമയില്‍ നിന്ന് മാറ്റേണ്ടി വരുമെന്ന് പറഞ്ഞു, മാറ്റിക്കോ എന്ന് ഞാനും പറഞ്ഞു.

പിന്നെ എല്ലാ സൈഡില്‍ നിന്നും പ്രഷറാണ്. നമ്മള്‍ ന്യൂ കമര്‍ ആണല്ലോ. കൂടെയുള്ള ആക്ടേഴ്‌സ് വന്നിട്ട് എടാ ഇത് പ്രശ്‌നമാകുമെന്നൊക്കെ പറയുമ്പോള്‍ നമുക്ക് പേടിയാകും. പൈസയൊന്നുമല്ലല്ലോ ചോദിക്കുന്നത്. വള്‍ഗര്‍ സീന്‍ ചെയ്യില്ലെന്നത് എന്റെ തീരുമാനമാണ്. പിന്നെ അതിന്റെയൊക്കെ വളരെ ലൈറ്റര്‍ വേര്‍ഷനില്‍ ആ പാട്ട് അവസാനിച്ചു.

അത്തരം പരിപാടികള്‍ ഉണ്ടെങ്കില്‍ നമ്മള്‍ ഇല്ലെന്ന് തുടക്കത്തില്‍ തന്നെ പറയും. നിങ്ങള്‍ വേറെ ആരെയെങ്കിലും വെച്ച് ചെയ്‌തോളൂ ഞാന്‍ കംഫര്‍ട്ടബിള്‍ അല്ല ചെയ്യാനെന്ന് പറയും.

അങ്ങനെ തുടക്കം മുതല്‍ ചെയ്തതുകൊണ്ടായിരിക്കും ചിലപ്പോള്‍ എന്റെ സിനിമകള്‍ക്ക് റിപ്പീറ്റ് വാല്യു ഉണ്ടായത്. കംഫര്‍ട്ട് ഫിലിം മേക്കേര്‍സ് എന്നെ റിപ്പീറ്റ് ചെയ്യുന്നത്,’ നിവിന്‍ പറഞ്ഞു.

അതേസമയം ഓരോ സംവിധായകരും നടന്മാരെ ബ്രീഫ് ചെയ്യുന്നത് വ്യത്യസ്ത രീതിയിലാണെന്നും നിവിന്‍ പറയുന്നു. സംവിധായകന്റെ രീതിയും സിനിമയുടെ സ്വഭാവവും അനുസരിച്ച് ബ്രീഫിങ്ങില്‍ വ്യത്യാസമുണ്ടാകുമെന്നും താരം പറഞ്ഞു.

Content Highlight: I told them they could replace me if they wanted, but I wouldn’t do a vulgar scene: Nivin Pauly