ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് ബോണ്ടുമായി ബന്ധപ്പെട്ട പ്രശ്‌നം തനിക്കോര്‍മ്മയില്ലെന്ന് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസും രാജ്യസഭാ എം.പിയുമായ രഞ്ജന്‍ ഗൊഗോയി. ടൈംസ് നൗ ചാനലിന്റെ ഫ്രാങ്ക്‌ലി സ്പീക്കിംഗ് വിത്ത് നവിക കുമാര്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചായിരുന്നു തെരഞ്ഞെടുപ്പ് ബോണ്ടുമായി ബന്ധപ്പെട്ട കേസില്‍ വാദം കേട്ടിരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഈ കേസില്‍ വാദം കേട്ടിരുന്നു.

എന്നാല്‍, വാദം കേട്ടതിനുശേഷം രാഷ്ട്രീയ പാര്‍ടികളില്‍നിന്നും കോടതി ആവശ്യപ്പെട്ട ഫണ്ടിന്റെ വിശദാംശം ഒരു സീല്‍ ചെയ്ത കവറില്‍ തെരഞ്ഞെടുപ്പു കമീഷന് മെയ് 30നു മുമ്പ് കൈമാറുകയാണ് ചെയ്തത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷമായിരുന്നു ഇത്.


തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ ഭരണഘടനാ സാധുത സംബന്ധിച്ച് സുപ്രീംകോടതി ഇതുവരെ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല.

WATCH THIS VIDEO: