ന്യൂദല്‍ഹി: ദോക്‌ലാം പ്രതിസന്ധിയില്‍ മോദിയെ ട്രോളി രാഹുല്‍ ഗാന്ധി. നമ്മുടെ 56 ഇഞ്ച് നെഞ്ചളവുള്ള കരുത്തന് ദോക്‌ലാം പ്രശ്‌നം നേരിടാന്‍ ഒരു പ്ലാന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് കോണ്‍ഗ്രസ് പ്രസിഡന്റ് ട്വിറ്ററില്‍ കുറിച്ചത്.

ദോക്‌ലാം തങ്ങളുടേതെന്ന അവകാശവാദവുമായി ചൈന രംഗത്തെത്തിയതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. കഴിഞ്ഞ വര്‍ഷത്തെ ദോക്‌ലാമിലെ പരാജയത്തില്‍ നിന്നും ഇന്ത്യ പാഠം പഠിക്കണമെന്നും ചൈന പറഞ്ഞിരുന്നു.

കഴിഞ്ഞ ആഴ്ചയിലെ തന്റെ ട്വിറ്റര്‍ പോളില്‍ ആയിരങ്ങള്‍ പങ്കെടുത്തിരുന്നെന്നും പ്രശ്‌നപരിഹാരത്തിനായി മോദി “ഹഗ്ഗ്-പ്ലോമസി” ഉപയോഗിക്കുമെന്ന് 63 ശതമാനം ആളുകള്‍ കരുതുന്നതായും ചൈനയുടെ പ്രസ്താവനയെ സൂചിപ്പിച്ച് രാഹുല്‍ ഗാന്ധി കുറിച്ചു.

 

രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്-

 


Related News: 

ദോക്‌ലാം ചൈനയുടേതാണ്; കഴിഞ്ഞ വര്‍ഷത്തെ പരാജയത്തില്‍ നിന്നും ഇന്ത്യ പാഠം പഠിക്കണം: ചൈന


Watch DoolNews Video: 

സ്നേഹപൂര്‍വ്വം മജീദിന്റെയും സുഡുമോന്റെയും ഉമ്മ സാവിത്രി ശ്രീധരന്‍