കൊച്ചി: സിനിമാ ആസ്വാദകര്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ് റോജിന്‍ തോമസിന്റെ സംവിധാനമികവില്‍ പുറത്തിറങ്ങിയ ‘ഹോം’. മലയാള സിനിമയിലെ ഏറ്റവും മികച്ച ഫീല്‍ ഗുഡ് മൂവികളില്‍ ഒന്ന് എന്ന നിലയിലേക്ക് ഹോം ആഘോഷിക്കപ്പെട്ടു കഴിഞ്ഞു. ചിത്രത്തില്‍ എല്ലാവരുടെയും പ്രകടനങ്ങള്‍ കയ്യടികളോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്.

സിനിമയില്‍ ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് തന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോര്‍മെന്‍സിലൂടെ ഇന്ദ്രന്‍സ് ഒരിക്കല്‍ക്കൂടി ആരാധകരുടെ ഹൃദയത്തില്‍ സ്ഥാനമുറപ്പിച്ചത്. ഇപ്പോള്‍ ഇന്ദ്രന്‍സിന്റെ ഡബ്ബിംഗ് സമയത്തെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് സിനിമയുടെ സംവിധായകനായ റോജിന്‍ തോമസ്.

‘ശരിയാ, അവനിത് അയച്ചപ്പോള്‍ ഉള്ള വികാരം എനിക്കിപ്പോള്‍ ശരിക്കും മനസ്സില്‍ കിട്ടി ‘ എന്ന ഡയലോഗ് ഏറെ ആസ്വദിച്ച് പറയുന്ന ഇന്ദ്രന്‍സിന്റെ വീഡിയോ ആണ് റോജിന്‍ തോമസ് പങ്കുവെച്ചിരിക്കുന്നത്. ഇതിന് മുന്‍പേ നസ്‌ലന്റെ ഡബ്ബിംഗ് സമയത്തെ വീഡിയോയും റോജിന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

അതോടൊപ്പം സിനിമയുടെ ബാക്ക് ഗ്രൗണ്ട് മ്യൂസിക് റെക്കോര്‍ഡിംഗ് വീഡിയോയും സംവിധായകന്‍ പങ്കുവെച്ചിരുന്നു. ‘വണ്‍ ഓഫ് മൈ ഫേവറിറ്റ് സെഷന്‍’ എന്ന് ക്യാപ്ഷനോടെയാണ് റോജിന്‍ തോമസ് ബി.ജി.എം റെക്കോര്‍ഡിംഗ് വീഡിയോ പുറത്ത് വിട്ടത്.

 

 

Content Highlights: Home Film, Dubbing section ,Indrans